ജിബി ഗോപാലന്: പ്രവാസി മലയാളി സംഘടനകള്‍ക്ക് മാതൃകയായി ഇംഗ്ലണ്ടിലെ ന്യൂകാസിലില്‍ പ്രമുഖ മലയാളി അസോസിയേഷനുകളായ ന്യൂകാസില്‍ മലയാളി അസ്സോസിയേഷനും (നാം), ഓണം അസോസിയേഷനും സംയുക്തമായി കേരളാ പിറവി ആഘോഷിക്കുന്നു. ന്യൂകാസിലില്‍ മലയാളികളെ ഏകീകരിപ്പിച്ചു കഴിഞ്ഞ പത്തു വര്‍ഷത്തിന് മേലില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് അസ്സോസിയേഷനുകളാണ് നാമും, ഓണവും. രണ്ടായിരത്തി അഞ്ചിലാണ് ന്യൂകാസിലിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികള്‍ ചേര്‍ന്ന് ഇന്ഗ്ലണ്ടിന്റെ വടക്കന്‍ നഗരമായ ന്യൂകാസിലില്‍, ന്യൂകാസില്‍ മലയാളി അസോസിയേഷന് രൂപം നല്‍കിയത്.
പിന്നീട് മലയാളികളുടെ കുടിയേറ്റം കൂടിയപ്പോള്‍ ഒരു വിഭാഗം ഓണം എന്ന പേരില്‍ മറ്റൊരു അസോസിയേഷന് രൂപം നല്കി. രണ്ടു അസോസിയേഷനുകളും ഓണം, ഈസ്റ്റര്‍, ക്രിസ്മസ് പരിപാടികള്‍ രണ്ടായാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ രണ്ട് അസ്സോസിയേഷനിലെയും അംഗങ്ങള്‍ സംയുക്തമായാണ് ഒന്നിച്ചു കേരളപ്പിറവി ആഘോഷിക്കുവാന്‍ തീരുമാനം എടുത്തത്. ഇത് യു കെ യിലെ എല്ലാ മലയാളി അസ്സോസിയേഷനുകള്‍ക്കും മാതൃക ആക്കാവുന്ന കാര്യമായാണ് വിലയിരുത്തുന്നത്.
നവംബര്‍ നാലാം തീയതി, ശനിയാഴ്ച യൂണിയന് ജാക്ക് ഹാള്‍ ആണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് അസ്സോസിയേഷനിലേയും കലാകാര്‍ക്കൊപ്പം യു കെ യിലെ അറിയപ്പെടുന്ന കലാകാരന്മാര് കൂടി ഒത്തു ചെരുബോള് ഒരു കൊച്ചു കേരളമായി ന്യൂകാസില്‍ മാറും എന്നതിന് സംശയമില്ല എന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല