സ്വന്തം ലേഖകന്‍: ഒമാനില്‍ കുടുംബ വിസ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി കുറച്ചു, കുറഞ്ഞ വരുമാനമുള്ളവര്‍ക്കും ഇനി കുടുംബ വിസ. ശമ്പള പരിധി 600 റിയാലില്‍ നിന്ന് 300 റിയാലാക്കിയതായി മജ്ലിസ് ശൂറ അംഗം സുല്‍ത്താന്‍ ബിന്‍ മാജിദ് അല്‍ അബ്രി ട്വീറ്റ് ചെയ്തു. വിസാ നടപടികള്‍ കൈകാര്യം ചെയ്യുന്ന പോലീസ് അധികൃതര്‍ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
നാല് വര്‍ഷം മുമ്പു വരെ ഏത് തരത്തിലുള്ള വിസയിലുള്ളവര്‍ക്കും ശമ്പള പരിധിയില്ലാതെ ഫാമില വിസ ലഭിച്ചിരുന്നു. എന്നാല്‍ ഒമാന്‍ പോലീസ് വിസാ പരിധി 600 റിയാലാക്കി ഉയര്‍ത്തിയത് സാധാരണക്കാരായ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഈ നീക്കത്തെ തുടര്‍ന്ന് കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്തിരുന്നവര്‍ കുടുംബത്തെ നാട്ടിലേക്ക് അയക്കേണ്ടിവരികയും പുതിയ വിസ ലഭിക്കാതാകുകയും ചെയ്തു.
രാജ്യത്തിന്റെ സമ്പൂര്‍ണ വികസനം ലക്ഷ്യമാക്കി യതാറാക്കിയ തന്ഫീദ് പഠന റിപ്പോര്‍ട്ടിലും ഫാമിലി വിസക്കുള്ള ശമ്പള പരിധി കുറക്കാന്‍ നിര്‍ദേശമുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. ശൂറ കൗണ്‍സിലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് 300 റിയാലാക്കി ഫാമിലി വിസക്കുള്ള ശമ്പള പരിധി പുതുക്കി നിശ്ചയിച്ചിരിക്കുന്നതെന്നും സുല്‍ത്താന്‍ ബിന്‍ മാജിദ് അല്‍ അബ്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല