ബെന്നി വര്‍ക്കി പെരിയപ്പുറം
മാര്‍ തോമശ്ലീഹായില് നിന്നു വിശ്വാസം സ്വീകരിക്കുകയും ആ വിശ്വാസം തലമുറകളായി പുതുതലമുറയ്ക്ക് കൈമാറുകയും ചെയ്യുകയെന്നതാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമെന്ന് മാണ്ഡ്യരൂപത ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞറളക്കാട്ട് വിശ്വാസികളെ ആഹ്വാനം ചെയ്തു.
ബര്‍മിങ്ങാമിനടുത്ത് സ്റ്റെച്ച്ഫോര്‍ഡ് സെന്റ് അല്‍ഫോണ്‍സാ കാത്തലിക് കമ്മ്യൂണിറ്റിയുടെ മാര്‍ തോമശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാളിനോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു പിതാവ്. തിരുന്നാളിന് പങ്കെടുക്കാന്‍ എത്തിയ ബിഷപ്പിനെയും ഫാ.സോജി ഓലിക്കലിനെയും ഇടവക ജനങ്ങള്‍ പൂച്ചെണ്ടുകളും ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുന്നാള്‍ കുര്‍ബ്ബാന ആരംഭിച്ചു. ഫാ.സോജി ഓലിക്കല്‍ സഹകാര്‍മ്മികനായിരുന്നു. ആദ്യ കുര്‍ബ്ബാന സ്വീകരിച്ച കുട്ടികള്‍ക്ക് പിതാവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പുതുതായി കുട്ടികളെ പിതാവിന്റെ നേതൃത്വത്തില്‍ എഴുത്തിനിരുത്തി.
മുത്തുകുടകളുടെയും, ചെണ്ടമേളത്തിന്റെയും കൊടിതോരണങ്ങളുടെയും കൂടിയുള്ള പെരുന്നാള്‍ പ്രദക്ഷിണം തദ്ദേശവാസികള്‍ക്ക് പുതിയ ആനുഭവമായി. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം, വിതരണവുണ്ടായിരുന്നു. തിരക്കിനിടയിലും എല്ലാവരുമായി സൗഹൃദം പങ്കുവെയ്ക്കുന്നതിനും അവരോടൊത്ത് തിരുന്നാള്‍ ഭക്ഷണം കഴിക്കുന്നതിനും പിതാവ് സമയം കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല