സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയില് ഇനി പ്രക്ഷോഭകാരികളെ നേരിടാന്‍ പ്ലാസ്റ്റിക് ബുള്ളറ്റുകള്‍. അപകട സാധ്യത കുറഞ്ഞ പ്ലാസ്റ്റിക് ബുളളറ്റുകള്‍ സിആര്‍പിഎഫ് കശ്മീരിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 21,000 പുതിയ ഇനം തിരകളാണ് താഴ്!വരയിലേക്ക് അയച്ചതെന്ന് മുതിര്‍ന്ന സേനാംഗം ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. മാരകമല്ലാത്ത തിരകളാണ് തയ്യാറാക്കിയതെന്നും പെല്ലറ്റ് ഗണ്ണുകളോളം മാരകമല്ലെന്നും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ആര്‍ ഭത്നഗര്‍ പറഞ്ഞു.
എകെ 47, 56 തോക്കുകളില്‍ നിറയ്ക്കാവുന്ന തരത്തിലാണ് ബുളളറ്റുകള്‍ ഉണ്ടാക്കിയതെന്ന് ഭത്നഗര്‍ കൂട്ടിച്ചേര്‍ത്തു. പെല്ലറ്റ് ഗണ്ണുകള്‍ മാറ്റി എകെ 47ല്‍ ഉപയോഗിക്കാന്‍ പറ്റാവുന്ന തിരകള്‍ പൂനെയിലെ ഓഡന്‍സ് ഫാക്ടറിയിലാണ് ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) മേല്‍നോട്ടത്തില്‍ തയ്യാറാക്കിയത്. പ്രക്ഷോഭകാരികള്‍ക്ക് ഗുരുതര പരുക്കുകള്‍ ഉണ്ടാക്കുന്ന പശ്ചാത്തലത്തില്‍ പെല്ലെറ്റ് ഗണ്ണുകള്‍ കശ്മീരില്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിരുന്നു.
പെല്ലറ്റ് ഗണ്ണുകള്‍ വെടിയേല്‍ക്കുന്നവരുടെ ശരീരത്തില്‍ വലിയ അപകടമുണ്ടാക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്ന് പകരം സംവിധാനം വികസിപ്പിക്കാന്‍ സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് ഡിആര്‍ഡിഒ പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ വികസിപ്പിച്ചത്. വെടിയേല്‍ക്കുന്നവര്‍ക്ക് മരണം സംഭവിക്കാത്ത രീതിയിലുള്ള നോണ്‍ ലെതല്‍ ബുള്ളറ്റുകളാണ് ഇവ. പാവ ബുള്ളറ്റുകളും ഇതിനോടൊപ്പം ഡിആര്‍ഡിഒ വികസിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല