സ്വന്തം ലേഖകന്‍: വധൂവരന്മാരും ബന്ധുക്കളും വേദിയില്‍ എത്തിയത് പുരാണ കഥാപാത്രങ്ങളായി, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ആന്ധ്രയിലെ ആള്‍ദൈവത്തിന്റെ മകളുടെ വിവാഹം. ആള്‍ദൈവമായ ശ്രീധര്‍ സ്വാമിയുടെ മകളുടെ വിവാഹമാണ് വേഷഭൂഷാദികള്‍ കാരണം മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
ആന്ധ്രയിലെ ഗോദാവരിയില്‍ നടന്ന വിവാഹത്തില്‍ ഹിന്ദു പുരാണ കഥാപാത്രങ്ങളുടെ വേഷഭൂഷാദികളോടെയാണ് വരനും വധുവും ബന്ധുക്കളും വിവാഹ വേദിയില്‍ എത്തിയത്. ഗോദാവരി ജില്ലയിലെ ചെറുപ്രദേശമായ താനൂക്കിലാണ് വിവാഹം നടന്നത്. വരന് വിഷ്ണു ഭഗവാന്റെ വേഷത്തിലും വധു ലക്ഷ്മി ദേവിയുടെ വേഷത്തിലുമായിരുന്നു.
അതേസമയം, സ്വാമിയും ഭാര്യയും സ്വര്‍ണാഭരണ വിഭൂഷിതരായി രാജകീയ വേഷത്തിലാണ് എത്തിയത്. ബന്ധുക്കളും കുട്ടികളും വരെ കീരീടം ധരിച്ചും സ്വര്‍ണ്ണ മാലകള്‍ ധരിച്ച് എത്തിയതോടെ വിവാഹം പളാപളാ തിളങ്ങാന്‍ തുടങ്ങി. ആള്‍ദൈവത്തിന്റെ മകളുടെ ആഡംബര വിവാഹത്തെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല