സ്വന്തം ലേഖകന്‍: ‘അഫ്ഗാനില്‍ ഐഎസിന് വെള്ളവും വളവും നല്‍കിയത് യുഎസ്, ഞങ്ങള്‍ക്ക് സമാധാനം വേണം,’ അമേരിക്കയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഫ്ഗാന് മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. അമേരിക്കന്‍ സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും സഹായത്തിലാണ് 3,4 വര്‍ഷത്തിനിടെ അഫ്ഗാനിസ്താനില്‍ ഐഎസ് വളര്‍ന്നതെന്ന് ലണ്ടനില്‍ റഷ്യാ ടുഡേക്കു നല്കിയ അഭിമുഖത്തില്‍ കര്‍സായി തുറന്നടിച്ചു.
‘രാജ്യത്ത് വിനാശകാരികളായ ബോംബുകള്‍ വര്‍ഷിക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് ആവശ്യം സമാധാനമാണ്,’ കര്‍സായി പറഞ്ഞു. സൈനിക നടപടികള്‍ പ്രത്യേകിച്ച്, വിദേശ ശക്തികളുടെത് സമാധാനം കൊണ്ടുവരില്ല. ഇതിനായി താലിബാനോട് ഉള്‍പ്പെടെ അഭിപ്രായ സമന്വയത്തിലെത്താന്‍ അഫ്ഗാനിസ്താന് തയ്യാറാകണമെന്നും കര്‍സായി കൂട്ടിച്ചേര്‍ത്തു.
ആദ്യമായാണ് കര്‍സായി ഇത്രയും രൂക്ഷമായി അഫ്ഗാനിതാനിലെ അമേരിക്കന്‍ ഇടപെടലിനെ വിമര്‍ശിക്കുന്നത്. യുഎസ് സൈനിക സാന്നിധ്യത്തിനെതിരെ അഫ്ഗാനില്‍ ജനരോഷം ശക്തമാകുന്നതിനിടെയാണ് കര്‍സായിയുടെ രൂക്ഷ പ്രതികരണമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍സായിയുടെ ആരോപണത്തോട് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല