1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2011

വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന്‍ മരിച്ചു. അഹമ്മദാബാദ്-ദില്ലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് സംഭവം. മരണകാരണം വ്യക്തമല്ല.

52 കാരനായ പ്രദീപ്കുമാര്‍ എന്ന യാത്രക്കാരനാണ് മരിച്ചത്. 6ഇ156 എന്ന വിമാത്തിലാണ് പ്രദീപ്കുമാര്‍ യാത്ര ചെയ്തിരുന്നത്.

അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് അടിയന്തര വൈദ്യശ്രുശ്രൂഷ നടത്തിയെങ്കിലും വിധേയമാക്കിയെങ്കിലും പ്രദീപ്കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇയാളും ഡോക്ടറാണ്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരാണ് പ്രദീപ് കുമാറിന്റെ മരണം സ്ഥിരീകരിച്ചത്.

ദില്ലിയില്‍ വിമാനം എത്തിയ ശേഷം മൃതദേഹം വിദഗ്ദ്ധ പരിശോധനയ്ക്കായി കൊണ്ടുപോയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.