ജിജോ എം (ലിവര്‍പൂള്‍): ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളും ന്യൂകാസില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഷിന്‍സിറ്റിയും, സംയുകതമായി കഴിഞ്ഞ കാലങ്ങളായി നടത്തി വന്നുകൊണ്ടിരുന്ന ഇന്തോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക പൈതൃക കൈമാറ്റ പരിപാടി പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു . ഈ അവസരത്തില്‍ പദ്ധതിയുടെ ഭാഗമായ ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ സ്ക്കൂളില്‍ വച്ച് യുക്മയും, ലിംകയുംമായി സഹകരിച്ചു പത്താം വാര്‍ഷിക ആഘോഷ പരിപാടികള്‍ നടത്തുന്നു. ഈ സ്കൂളില്‍ നിന്ന് കഴിഞ്ഞ പത്തു വര്‍ഷങ്ങളിലും കുട്ടികള്‍ നാട്ടില്‍ എത്തിയപ്പോഴും അവരുമായി സംവദിക്കുകയും ആശയ വിനിമയം നടത്തുകയും , യു കെ സന്ദര്‍ശന വേളയില്‍ പലതവണ ബ്രോഡ്ഗ്രീന്‍ സ്കൂള്‍ അധികാരികളുമായി സന്ദര്‍ശനം നടത്തുകയും ചെയ്ത കടുത്തുരുത്തി എംഎല്‍എ യും മുന്‍ മന്ത്രിയുമായ മോന്‍സ് ജോസഫ് , ഗ്രെയിറ്റ് ബ്രിട്ടന് രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ,ലിവര്‍പൂളില്‍ നിന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെയും ,സ്കൂള്‍ അധികാരികളും, യുക്മയുടെയും ,ലിം ക യുടെയും നേതാക്കളും , നിരവധി മലയാളികളും മുന്‍ വര്ഷങ്ങളില്കേരളത്തിലേക്ക് ഈ പരിപാടിയുടെ ഭാഗമായി സന്ദര്‍ശനം നടത്തിയ വിദ്യാര്‍ഥികളും ഈ പരിപാടിയില്‍ പങ്കെടുക്കും.
എല്ലാ വര്‍ഷവും ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ സ്ക്കൂളില്‍ നിന്നും 25 വിദ്യാര്‍ഥികളാണ് കേരളത്തിലെ വിവിധ സ്കൂളുകളിലും , പ്രദേശങ്ങളിലും സാംസ്കാരിക കൈമാറ്റം നടത്തുവാനും പഠനങ്ങള്ക്കുമായും എത്തുന്നത് .ഈ വരുന്ന ഫെബ്രുവരി മാസത്തില്‍ അടുത്ത ഗ്രൂപ് കേരളത്തിലേക്ക് യാത്ര ചെയ്യുവാനും ചൈനയിലേക്ക് യാത്ര ചെയ്യുവാനും ഉള്ള തയായറെടുപ്പുകള് തുടങ്ങി കഴിഞ്ഞു .. കല്ലറ സെന്റ് തോമസ് സ്കൂള്‍ , മാന്നാനം കെ ഇ സ്കൂള്‍ , മുവാറ്റുപുഴ നിര്‍മല സ്കൂള്‍ ,എന്നിവിടങ്ങളില്‍ സംഘം സ്ഥിരമായി സന്ദര്‍ശനം നടത്താറുണ്ട് .. നാട്ടിലെ വിവിധ ടൂറിസ്റ്റു കേന്ദ്രങ്ങളിലും ഈ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശനം നടത്താറുണ്ട് .ഈ കൈമാറ്റ പരിപാടിയുടെ ഭാഗമായി കേരളത്തിലെ വിവിധ സ്കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളും അധ്യാപകരും യു കെ യിലേക്കും വിവിധ കാലങ്ങളില്‍ എത്തിയിരുന്നു . ആഷിന് സിറ്റി ഉടമ ജിജോ മാധവപ്പള്ളില്‍ , ബ്രോഡ്ഗ്രീന്‍ സ്കൂള്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ അംഗം തോമസ് ജോണ്‍ വാരിക്കാട്ട് എന്നിവരുടെ ശ്രമഫലമായാണ് കേരളത്തിലെ ചില സ്കൂളുകള്‍ പ്രത്യേകമായി ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തുവാന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല