രണ്ടാഴ്ച മുന്‍പ് വര്‍ക്കലയില്‍ നിന്നും കാണാതായ ഗള്‍ഫ് വ്യവസായി സലീമിന്റെ മൃതദ്ദേഹം കണ്ടെത്തി. വെട്ടിനുറക്കി ഒന്‍പതു കവറുകളില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആറ്റിങ്ങലില്‍ നിന്നാണ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് സലിമീന്റെ സുഹൃത്ത് ഷെരീഫ് അറസ്റ്റിലായി. പണമിടപാടിനെചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഷരീഫ് പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ മാസം അവസാനം അവധിക്ക് നാട്ടിലെത്തിയ സലീം കല്ലമ്പലത്ത് പുതിയ വീടിന്റെ പണി നടക്കുന്ന സ്ഥലത്തേക്ക് പോയതിന് ശേഷം തിരിച്ചുവന്നിരുന്നില്ല. സലീം സഞ്ചരിച്ച കാര്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം രൂപീകരിച്ചിരുന്നു. സലിമിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രണ്ടു ദിവസം മുന്‍പ് കസ്റ്റഡിയിലായ ഷെരീഫിനെ വിശദമായി ചോദ്യം ചെയ്യവേയാണ് കൊലപാതക വിവരം പുറത്തുവരുന്നത്. വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ ആറ്റിങ്ങലിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല