മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രതിവര്‍ഷം നൂറുകണക്കിന് ആരോഗ്യവതികളായ പെണ്‍കുട്ടികളെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണ്‍കുട്ടികളാക്കി മാറ്റുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധര്‍.
വസ്തുതകള്‍ പരിശോധിക്കാതെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ഹിന്ദു പത്രം റിപ്പോര്‍ട്ടുചെയ്യുന്നു. ഇത്തരം ശസ്ത്രക്രിയ വൈദ്യശാസ്ത്രപരമായി അസാധ്യമാണെന്ന് മുതിര്‍ന്ന ഡോക്ടര്‍മാരും സര്‍ജന്മാരും വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിനെ രൂക്ഷമായ ഭാഷയിലാണ് വിദഗ്ധര്‍ വിമര്‍ശിയ്ക്കുന്നത്.
വസ്തുതകള്‍ ശരിയായി പരിശോധിക്കാതെ വാര്‍ത്തയെ സെന്‍സേഷണലൈസ് ചെയ്യുകയാണുണ്ടായതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്ത വലിയ ആശയക്കുഴപ്പമാണുണ്ടാക്കിയതെന്ന് ഇവര്‍ പറഞ്ഞു.
ഒരു പെണ്‍കുട്ടിയെ ആണ്‍കുട്ടിയാക്കുകയെന്നത് അസാധ്യമാണെന്ന് മുംബൈ ലീലാവതി ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജന്‍ സന്തോഷ് കര്‍മാക്കര്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ കോശങ്ങളില്‍നിന്ന് ആണ്‍കുട്ടികളുടെ ജനനേന്ദ്രിയം സൃഷ്ടിക്കുക തീര്‍ത്തും അസാധ്യം.
പത്രത്തില്‍ വന്നതായി പറയുന്ന ശസ്ത്രക്രിയ എവിടെയും നടന്നതായി അറിയില്ലെന്ന് മുതിര്‍ന്ന ഡോക്ടര്‍ എസ് വി കോട്‌വാള്‍ പറഞ്ഞു. ലൈംഗികത വ്യക്തമല്ലാത്ത പ്രായപൂര്‍ത്തിയായവരെ ലിംഗപരമായ ചായ് വനുസരിച്ച് ഒന്നില്‍ സ്ഥിരപ്പെടുത്തുന്നതിനാണ് സാധാരണ ഇത്തരം ശസ്ത്രക്രിയ നടത്തുന്നത്. ‘ജെനിറ്റോപ്ലാസ്റ്റി’ എന്നാണ് ശസ്ത്രക്രിയ്ക്ക് പറയാണ്. ഇതൊരിയ്ക്കലും പെണ്ണിനെ ആണാക്കുകയോ മറിച്ചോ അല്ല.
അതേ സമയം അഞ്ചുവയസ്സുവരെയുള്ള ആരോഗ്യവതിയായ പെണ്‍കുട്ടികളില്‍ ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസിലെ വാര്‍ത്ത
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല