സ്വന്തം ലേഖകന്‍: ഇന്ത്യയിലും പാക്കിസ്ഥാനിലും സന്ദര്‍ശനം നടത്താന്‍ ലണ്ടന്‍ മേയര്‍ സാദിക് ഖാന്, സന്ദര്‍ശനം ഈ വര്‍ഷം. വാണിജ്യ, സാംസ്കാരിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയാണു സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മേയറുടെ ഓഫീസ് അറിയിച്ചു. സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും മേയറുടെ ഓഫീസ് വ്യക്തമാക്കി.
ഇന്ത്യന്‍ നഗരങ്ങളായ ഡല്‍ഹി, മുംബൈ, അമൃത്സര്‍ എന്നിവിടങ്ങളിലും പാക് നഗരങ്ങളായ ലാഹോര്‍, ഇസ്ലാമാബാദ്, കറാച്ചി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തുമെന്നു ഖാന് പറഞ്ഞു. ഇന്ത്യന്‍ വംശജനായ ഡെപ്യൂട്ടി മേയര്‍ രാജേഷ് അഗര്‍വാളും ഖാനെ അനുഗമിക്കും.
പാക്കിസ്ഥാനില്‍ നിന്നു ബ്രിട്ടനില്‍ കുടിയേറിയ കുടുംബത്തിലെ അംഗമാണു ഖാന്. ലണ്ടന്‍ നഗരത്തിന്റെ ആദ്യ മുസ്ലിം മേയറായി ചരിത്രം കുറിച്ച ഖാന് എട്ട് വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണത്തിന് അന്ത്യം കുറിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല