സ്വന്തം ലേഖകന്‍: തങ്ങളുടെ പരമാധികാരത്തെ അമേരിക്ക ബഹുമാനിക്കണമെന്ന് ചൈന, പരാമശര്‍ശം അമേരിക്കയുടെ സൗത്ത് ചൈന കടലിലെ ഇടപെടലുകളെ തുടര്‍ന്ന്. രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കാന്‍ അമേരിക്ക തയാറാകണമെന്ന് ചൈനീസ് വക്താവ് ഹുയ ചുന്‍യിംഗാണ് വ്യക്തമാക്കിയത്.
സൗത്ത് ചൈന കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടത് ചൈനയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും മേലുള്ള കടന്നു കയറ്റമാണെന്നും ഹുയ ചുന്‍യിംഗ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ഇതിനെ തുടര്‍ന്ന് ഉടന്‍ തങ്ങളുടെ അധികാര പരിധിയില്‍ നിന്ന് കടക്കണമെന്ന് ചൈനീസ് സേന അമേരിക്കന്‍ കപ്പലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുനു.
ചൊവ്വാഴ്ചയാണ് അമേരിക്കന്‍ യുദ്ധക്കപ്പലായ ഷാഫി, ചൈനയുടെ അധികാരമേഖലയ്ക്കടുത്തുള്ള സാന്‍ഷ ഐലന്റിലേക്ക് കടന്നത്. അതേസമയം, അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല