സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. ഡിസംബര്‍ രണ്ടാം വാരം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫ്രാന്‍സിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രസിഡന്റായ മക്രോണ്‍ ഇന്ത്യയിലെത്തുന്നത്. ഡിസംബര്‍ എട്ട് മുതല്‍ 10 വരെ മക്രോണ്‍ ഇന്ത്യയിലുണ്ടാകുമെന്ന് ഇന്ത്യയിലെ ഫ്രാന്‍സ് അംബാസഡര്‍ അലക്സാണ്ട്രെ സ്ലീഗര്‍ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുമാണ് സന്ദര്‍ശനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.സ്മാര്‍ട്ട് സിറ്റി, നവീകരണ ഊര്‍ജ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യുമെന്ന് സ്ലീഡര് പറഞ്ഞു.
39 വയസ്സുള്ള മക്രോണ്‍ കഴിഞ്ഞ മെയിലാണ് ഫ്രാന്‍സിന്റെ പ്രസിഡന്റായി സ്ഥാനമേറ്റത്. 65.5 ശതമാനം ജനങ്ങളുടെയും പിന്തുണ നേടിയാണ് മക്രോണ്‍ പ്രസിഡന്റ് സ്ഥാനത്ത് വിജയിച്ച് കയറിയത്. ഇതിന് പിന്നാലെ ഫ്രാന്‍സിലെ പാര്‍ലമെന്റിന്റെ അധോസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും മക്രോണ്‍ പക്ഷത്തിനായിരുന്നു വിജയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല