അലക്സ് വര്‍ഗീസ്: ബോള്ട്ടന് മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റും യുക്മ സാംസ്കാരിക വേദി സാഹിത്യ വിഭാഗം കമ്മിറ്റിയംഗവുമായ ശ്രീ. കുര്യന് ജോര്‍ജിന്റെ ഭാര്യ ശ്രീമതി. മിനി ജേക്കബിന്റെ പിതാവ് എരുമേലി പരുവനാനിയ്ക്കല്‍ ജേക്കബ്ബ് തോമസ് (ചാക്കോ75) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (12/10/2017) രാവിലെ 11 മണിക്ക് എരുമേലി അസംപ്ഷന്‍ ഫൊറോനാ ദേവാലയത്തില്‍. ഭാര്യ പാണപിലാവ് കണ്ടത്തില്‍ കുടുംബാംഗമായ ത്രേസ്യാമ്മ. മക്കള്‍: മിനി ജേക്കബ്ബ് ബോള്‍ട്ടണ്‍, മനോജ് (ടെക്നോ പാര്‍ക്ക്, തിരുവനന്തപുരം), മായ. മരുമക്കള്‍:? കുര്യന് ജോര്‍ജ് കണിവേലില്‍( ബോള്ട്ടന് ), മിനി, ബെന്നി തോമസ് കണ്ടത്തില്‍.
പരേതന്റെ നിര്യാണത്തില്‍ യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ബോള്ട്ടന് മലയാളി അസോസിയേഷന് പ്രസിഡന്റ് ഫിലിപ്പ് കൊച്ചെട്ടി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല