സ്വന്തം ലേഖകന്‍: യുഎസിലെ ടെക്സസില്‍ കാണാതായ മലയാളി ബാലികയ്ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക്, സംഭവത്തിലെ ദുരൂഹത നീക്കാനാവാതെ അന്വേഷണ സംഘം, വളര്‍ത്തച്ഛനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണു മൂന്നു വയസുകാരി ഷെറിന് മാത്യുവിനെ വളര്ത്തച്ഛന് വെസ്!ലി മാത്യു വീടിനു സമീപത്തെ മരച്ചുവട്ടില്‍ ഒറ്റയ്ക്കു നിര്‍ത്തി ശിക്ഷിച്ചത്. പാല് കുടിക്കാത്തതിനായിരുന്നു ശിക്ഷ. 15 മിനിറ്റ് കഴിഞ്ഞു വന്നു നോക്കിയപ്പോള്‍ കുട്ടിയെ കാണാതാകുകയായിരുന്നു.
തിരിച്ചുവരുമെന്നു കരുതി അന്വേഷിക്കുകയോ പൊലീസില്‍ അറിയിക്കുയോ ചെയ്തില്ല എന്നാണ് വെസ്ലി മാത്യുവിന്റെ നിലപാട്. രാവിലെ എട്ടു മണിയോടെ ഉണര്‍ന്ന അമ്മ സിനി മകളെ അന്വേഷിച്ചപ്പോഴാണു ശിക്ഷയുടെയും തിരോധാനത്തിന്റെ കഥ വെസ്!ലി പറഞ്ഞത്. ഉടന്‍ പൊലീസിലറിയിക്കുകയും തിരിച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല. വെസ്!ലിയെയും ഭാര്യ സിനിയെയും പൊലീസ് പല തവണ ചോദ്യം ചെയ്തെങ്കിലും ഒരേ കാര്യങ്ങള്‍ തന്നെയാണ് ഇരുവരും ആവര്‍ത്തിക്കുന്നത്.
വളര്‍ത്തച്ഛനും എറണാകുളം സ്വദേശിയുമായ വെസ്!ലി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. അമ്മ സിനിയും നിയമസഹായം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ ഒരു അനാഥാലയത്തില്‍നിന്നു രണ്ടു വര്‍ഷം മുന്‍പാണു ഷെറിനെ ദമ്പതികള്‍ ദത്തെടുത്തത്. പോഷകാഹാരക്കുറവിനു ചികില്‍സയിലുള്ള ഷെറിനു നിശ്ചിത ഇടവേളകളില്‍ പാല് നല്‍കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതായും മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു. ഹൂസ്റ്റണിലെ മലയാളികളും ഷെറിനു വേണ്ടിയുള്ള തെരച്ചിലില്‍ സജീവമായി രംഗത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല