സ്വന്തം ലേഖകന്‍: തുടര്‍ച്ചയായി തനിക്കെതിരായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന യുഎസ് മാധ്യമങ്ങള്‍ക്കെതിരെ കടുത്ത നടപടിക്ക് ട്രംപ്, ലൈസന്‍സ് റദ്ദാക്കുമെന്ന് ഭീഷണി. എന്‍.ബി.സി ന്യൂസ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനാണ് ട്രംപ് കോപ്പുകൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയുടെ ആണവപദ്ധതികളെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ പ്രകോപിതനായാണ് ട്രംപ് കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. വ്യാജവാര്‍ത്തകളാണ് എന്‍.ബി.സി അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്നും അവരുടെ ലൈസന്‍സ് സംബന്ധിച്ച് പുന:പരിശോധന നടത്തേണ്ടി വരുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ആണവ പദ്ധതികള്‍ പത്തിരട്ടിയായി വര്‍ധിപ്പിക്കാന്‍ ട്രംപ് ഒരുങ്ങുന്നുവെന്നായിരുന്നു അമേരിക്കന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍. വാര്‍ത്ത നിഷേധിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല