സ്വന്തം ലേഖകന്‍: സൗദിയില്‍ ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ 8 ഇന്ത്യക്കാര്‍ വെന്തുമരിച്ചു. റിയാദിലെ അല്ബദ്ര്! സ്ട്രീറ്റിലുള്ള ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. അപകടത്തില്‍ രണ്ട് ബംഗ്ലാദേശികളും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
മൂന്നു പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു സിവില്‍ ഡിഫെന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. വിവരം അറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റെ വിഭാഗവും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തീപിടുത്തമുണ്ടായ സ്ഥാപനം ഇന്ത്യക്കാരുടേതാണ്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശം പോലീസിന്റെ നിയന്ത്രണത്തിലാണ്. മരിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ഇതുവരെ ഉടന്‍ തന്നെ അധികൃതര്‍ പുറത്തുവിടുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല