സ്വന്തം ലേഖകന്‍: തെക്കന്‍ സുഡാനിലെ യുഎന്‍ സമാധാന സേനാംഗങ്ങളായ ഇന്ത്യക്കാര്‍ക്ക് അഭിമാന നേട്ടം, 50 പേര്‍ക്ക് യുഎസ് മെഡല്‍. ഏറ്റുമുട്ടല്‍ നിരന്തരം നടക്കുന്ന രാജ്യത്ത് ജനങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുന്ന പ്രവര്‍ത്തകരുടെ സേവനവും തൊഴില്‍നൈപുണ്യവും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് യുഎന്‍ അറിയിച്ചു.
യുഎന്‍ മിഷന് ഇന്‍ സൌത്ത് സുഡാന് (യുഎന്‍എംഐഎസ്എസ്) ഫോഴ്സ് കമാന്‍ഡര്‍ ജനറല്‍ ഫ്രാങ്ക് മുഷ്യോ കമാന്സിയാണ് പുരസ്കാരം സമ്മാനിച്ചത്. ബോര് മേഖലയിലെ സാധാരണക്കാരായവര്‍ക്ക് സുരക്ഷയൊരുക്കുന്നതിനായും മറ്റും സജീവമായ പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.
സൌത്ത് സുഡാനിലെ ഇന്ത്യന്‍ അംബാസഡര്‍ ശ്രീകുമാര്‍ മേനോന് മെഡല്‍ദാനച്ചടങ്ങില്‍ പങ്കെടുത്ത് നന്ദി അറിയിച്ചു. കലാപബാധിത പ്രദേശമായ ജംഗ്ളെയിലാണ് ഇന്ത്യന്‍ സേനയെ നിയോഗിച്ചിരിക്കുന്നത്. ആഭ്യന്തര കലാപം ഏറ്റവും രൂക്ഷമായ മേഖലയുമാണിത്. യുഎന്‍ സമാധാന സേനാംഗങ്ങള്‍ ഉള്‍പ്പെടെ കൊല ചെയ്യപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല