1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2017

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ജയിലുകളില്‍ തനിക്ക് പാര്‍ക്കാനുള്ള സൗകര്യമില്ലെന്ന് ബ്രിട്ടീഷ് കോടതിയില്‍ വിജയ് മല്യയുടെ വാദം, വേണ്ട സൗകര്യം ഒരുക്കാമെന്ന് ഇന്ത്യന്‍ അധികൃതര്‍. ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് 9000 കോടയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസില്‍ പ്രതിയായ വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്യയെ വിട്ടുകിട്ടണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലെ വാദത്തിനിടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ ജയിലുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് വാദിച്ചത്.

പ്രമേഹരോഗിയായ മല്യക്ക് പ്രത്യേക പരിചരണവും ഗൃഹഭക്ഷണവും വേണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ജയിലുകളിലെ ശൗചാലയങ്ങളുടെ ശോച്യാവസ്ഥയും സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളുടെ അഭാവവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തെ വിവരം ധരിപ്പിക്കുകയും ജയില്‍ മാന്വല്‍ പ്രകാരം അനുവദനീയമെങ്കില്‍ വിചാരണ പൂര്‍ത്തിയാകുംവരെ മല്യക്ക് പ്രത്യേകം ഭക്ഷണം നല്‍കുന്നത് സംബന്ധിച്ച് അഭിപ്രായം ആരായുകയും ചെയ്തു.

യൂറോപ്യന്‍ മാതൃകയിലുള്ള ജയില്‍ സജ്ജീകരിക്കാന്‍ സന്നദ്ധമാണെന്ന് ജയില്‍ അധികൃതര്‍ സമ്മതിച്ചു. ആര്‍തര്‍ റോഡ് ജയില്‍ ഇതിന് അനുയോജ്യമാണെന്നും വേണമെങ്കില്‍ മല്യയുടെ താല്‍പര്യമനുസരിച്ച് വേറെ നിര്‍മിക്കാമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. ഇവിടത്തെ 12 ആം നമ്പര്‍ ജയില്‍ യൂറോപ്യന്‍ നിലവാരത്തിലുള്ളതാണ്. മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മല്‍ കസബിനു വേണ്ടിയാണ് ഇത് നിര്‍മിച്ചത്. ഇനി കേസ് പരിഗണിക്കുമ്പോള്‍ ഇതനുസരിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.