സ്വന്തം ലേഖകന്‍: പാനമ പേപ്പര്‍ രഹസ്യ രേഖകള്‍ പുറത്തുകൊണ്ടുവന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തക ഡാഫ്‌നെ കരുനെ ഗലീസിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. പാനമ പേപ്പര്‍ രേഖകള്‍ പുറത്തുകൊണ്ടുവന്ന സംഘത്തിന് നേതൃത്വം വഹിച്ച മാധ്യമപ്രവര്‍ത്തക ഡാഫ്‌നെ കരുനെ ഗലീസിയ മാള്‍ട്ടയില്‍ വീടിനടുത്ത് വെച്ച് കാറില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിയാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഗലീസിയ കൊല്ലപ്പെട്ടത്. വാഹനത്തില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് കാര്‍ പല കഷണങ്ങളായി പൊട്ടിത്തെറിക്കുകയായിരുന്നു. ‘വണ്‍ വിമന്‍ വിക്കിലീക്ക്‌സ് ‘ എന്നായിരുന്നു ഗലാസിയ അറിയപ്പെട്ടിരുന്നത്. ഇവരുടെ ബ്ലോഗുകള്‍ രാജ്യത്തെ എല്ലാ പത്രങ്ങളുടേയും സര്‍ക്കുലേഷനേക്കാള്‍ ഉയര്‍ന്ന തോതില്‍ എത്തിയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ സ്‌ഫോടനാത്മകമായ രാഷ്ട്രീയ വാര്‍ത്തകള്‍ ഇവര്‍ പുറത്തു വിട്ടിരുന്നു. യൂറോപ്യന്‍ ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയിലെ പ്രധാനമന്ത്രിയും രണ്ട് അടുത്ത സഹായികളും നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ചായിരുന്നു ഇവരുടെ അവസാനത്തെ വാര്‍ത്ത. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനു എഫ്ബിഐ ഉള്‍പ്പെടെയുള്ള വിദേശ ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായം തേടുമെന്നു മാള്‍ട്ടീസ് അധികൃതര്‍ അറിയിച്ചു. ഗലീസിയയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ നീതിപീഠത്തിനു മുന്നില്‍ കൊണ്ടുവരാതെ വിശ്രമമില്ലെന്നു മെഡിറ്ററേനിയനിലെ മുന്‍ ബ്രിട്ടീഷ് കോളനിയായ മാള്‍ട്ടയുടെ പ്രധാനമന്ത്രി മസ്‌കറ്റ് പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല