കടുത്ത സാമ്പത്തിക മാന്ദ്യം മൂലം നട്ടം തിരിയുന്ന ബ്രിട്ടീഷ് ജനതയുടെ നട്ടെല്ല്, സ്കോട്ടിഷ് പവറിനും ബ്രിട്ടീഷ് ഗ്യാസിനും പുറകെ സ്കോട്ടിഷ് ആന്‍ഡ് സൌത്തേന്‍ എനര്‍ജി കമ്പനിയും ഒടിച്ചിരിക്കുന്നു. സ്കോട്ടിഷ് ആന്‍ഡ് സൌത്തേന്‍ എനര്‍ജി കമ്പനി തങ്ങളുടെ ഗ്യാസിന്റെയും ഇലക്ട്രിസിറ്റിയുടെയും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നു ബ്രിട്ടനിലെ ഒരു മില്യന്‍ കുടുംബങ്ങളെ കൂടിയാണ് ഇന്ധനവില ഇപ്പോള്‍ പൊള്ളിച്ചിരിക്കുന്നത്
സ്കോട്ടിഷ് ആന്‍ഡ് സൌത്തേന്‍ എനര്‍ജി കമ്പനി തങ്ങളുടെ ഗ്യാസ് നിരക്കില്‍ 171 പൌണ്ട് വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നു ഗ്യാസ് വില 1265 പൌണ്ടിലെത്തി. ഗ്യാസില്‍ 18 ശതമാനവും ഇലക്ട്രിസിറ്റിയില്‍ 11 ശതമാനവുമാണ് സ്കോട്ടിഷ് ആന്‍ഡ് സൌത്തേന്‍ എനര്‍ജി കമ്പനി ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് ബ്രിട്ടീഷ് ഗ്യാസ് തങ്ങളുടെ ഇന്ധനവില ഗ്യാസിനു 18 ശതമാനവും ഇലക്ട്രിസിറ്റിയ്ക്ക് 16 ശതമാനവും സ്കോട്ടിഷ് പവര്‍ ഗ്യാസിനു 10 ശതമാനവും ഇലക്ട്രിസിറ്റിയ്ക്ക് 19 ശതമാനവും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
ഇന്ധന വിതരണക്കാരായ മറ്റു കമ്പനികളും വില വര്‍ധിപ്പിക്കുന്നതിനു മുന്‍പ് ഏതെങ്കിലും ഫിക്സഡ് താരിഫ് തിരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.ഏതെങ്കിലും കമ്പാരിസന്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഇപ്പോഴുള്ള ദാതാവിനെ മാറുന്നതായിരിക്കും ബുദ്ധി.
അതേസമയം പെട്രോള്‍ വില ഇനിയും ഉയരാന്‍ സാധ്യത ഉണ്ട്. ഇപ്പോള്‍ തന്നെ മുന്‍ വര്‍ഷത്തേക്കാള്‍ 16 ശതമാനം അധികമാണ് പെട്രോള്‍ വിലയെന്നിരിക്കെ ഇനി ഉണ്ടാകുന്ന വില വര്‍ദ്ധനവ് ബ്രിട്ടനിലെ ജനജീവിതത്തെ തകിടം മറിക്കും എന്നുറപ്പാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 11 .3 മില്യന്‍ പൌണ്ട് അധികമാണ് ഓരോ ദിവസവും ബ്രിട്ടനിലെ വാഹന ഉടമകള്‍ ഇന്ധനം നിറയ്ക്കാനായ് അധികമായ് ഇപ്പോള്‍ കൊടുക്കേണ്ടി വരുന്നത്.ഇതുമൂലം ഭക്ഷ്യവസ്തുക്കലുടെ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ ജൂണില്‍ തന്നെ നാല് ശതമാനം ഉയര്‍ച്ചയാണ് ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ ഉണ്ടായിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല