സ്വന്തം ലേഖകന്‍: ചൈനയേയും പാകിസ്താനേയും കടന്നാക്രമിച്ചും ഇന്ത്യയുടെ തോളില്‍ കൈയ്യിട്ടും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്. സ്വന്തം രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന ഭീകര സംഘടനകള്‍ക്ക് എതിരെ പാക്കിസ്ഥാന് ശക്തമായ നടപടിയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ‘അടുത്ത നൂറ്റാണ്ടിലെ ഇന്ത്യ യുഎസ് ബന്ധം’ എന്ന വിഷയത്തെക്കുറിച്ച് സെന്റര്‍ ഫോണ്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റഡീസില്‍ (സിഎസ്ഐഎസ്) സംസാരിക്കവെ ടില്ലേഴ്സണ് തുറന്നടിച്ചു.
ഇന്തോ – പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താന്‍ ഇന്ത്യയുമായി കൂടുതല്‍ ബന്ധത്തിന് യുഎസ് ആഗ്രഹിക്കുന്നുണ്ട്. പ്രതിരോധ മേഖലയില്‍ കൂടുതല്‍ കഴിവുകള്‍ ഇന്ത്യയ്ക്ക് ഉറപ്പുവരുത്താന്‍ യുഎസ് തയാറാണ്. ഭീകരവാദത്തിനെതിരെ തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുകയാണ് ഇന്ത്യയും യുഎസുമെന്നും ടില്ലേഴ്സണ് പറഞ്ഞു.
ദക്ഷിണ ചൈന കടലിടുക്കിലെ ചൈനയുടെ പ്രകോപനപരമായ നടപടികള്‍ക്കെതിരെയും ടില്ലേഴ്സണ് ആഞ്ഞടിച്ചു. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് ഇത്തരം പ്രവര്‍ത്തികളിലൂടെ ചൈന നടത്തുന്നത്. അതിനെതിരെ യുഎസും ഇന്ത്യയും സംയുക്തമായി പോരാടും. ഇന്ത്യയുടെ അത്രയും ഉത്തരവാദിത്തം ചൈന പ്രകടിപ്പിക്കുന്നില്ലെന്നും ടില്ലേഴ്സണ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല