1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2017

ജോസ് കുര്യാക്കോസ്: കേരള സഭയുടെ ആത്മീയ പുരോഗതിക്കും ഉണര്‍വ്വിനുമായി വി. ചാവറയച്ചനിലൂടെ നല്‍കപ്പെട്ട 40 മണിക്കൂര്‍ ആരാധനയുടെ ജീവസ്രോതസ്സിനോട് ചേര്‍ന്ന് യുകെയിലെ യുവതീയുവാക്കളെ പരിശുദ്ധ അമ്മയിലൂടെ ഈശോയുടെ തിരുലാഭത്തിന് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനാ മണിക്കൂറിലേക്ക് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും ഒത്തുചേരുന്ന ഈ തിരുമണിക്കൂറുകള്‍ അബ്ഗീഷേകാഗ്‌നി കണ്‍വന്‍ഷനുള്ള പ്രാര്‍ത്ഥനാ ഒരുക്കമായി മാറും. സുവിശേഷത്തിന്റെ വചനാഗ്‌നിക്കായ് ഒരുക്കുന്ന കുടുംബങ്ങള്‍ക്ക് മധ്യസ്ഥ പ്രാര്‍ത്ഥനയുടെ കവാടങ്ങള്‍ 40 മണിക്കൂറിലേക്ക് തുറക്കുകയാണ്.

ദൈവകരങ്ങളില്‍ നിന്നും സ്വീകരിച്ച ദുഃഖങ്ങള്‍ക്കു വേണ്ടി മാത്രമല്ല വരുന്ന മൂന്നും നാലും തലമുറകളുടെ വിശ്വാസ വളര്‍ച്ചയ്ക്കും പ്രാര്‍ത്ഥനാ ജീവിതത്തിനുമുള്ള സ്വര്‍ഗീയ നിക്ഷേപമായി ഈ മണിക്കൂറുകള്‍ രൂപാന്തരപ്പെടും.

ഈ കാലഘട്ടത്തിലും വരുന്ന തലമുറകളിലും കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ‘വിശ്വാസ തകര്‍ച്ചയും മൂലച്യുതിയും’ ആയിരിക്കും. ധാര്‍മ്മിക ബോധവും വിശ്വാസ ദാര്‍ഢ്യവും പ്രാര്‍ത്ഥനാ തീക്ഷണതയും നിറഞ്ഞ ഒരു തലമുറയെ രൂപപ്പെടുത്തുകയാണ് ഇതിനുള്ള ഏകപരിഹാരം.

പ്രിയപ്പെട്ട മാതാപിതാക്കളെ പ്രാര്‍ത്ഥനയ്ക്കായി നിങ്ങള്‍ മാറ്റിവയ്ക്കുന്ന സമയം ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനു വേണ്ടി ഏറ്റെടുക്കുന്ന ത്യാഗങ്ങള്‍ക്ക് ഏറെ പ്രതിഫലം ലഭിക്കും. മാതാപിതാക്കളുടെ കണ്ണീരും പ്രാര്‍ത്ഥനകളുമാണ് യുവതീയുവാക്കളുടെ മാനസാന്തരത്തിനും ഉയിര്‍ത്തെഴുന്നേല്‍പ്പിനും കാരണമാകുന്നത്.

ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ,

* 40 മണിക്കൂര്‍ ആരാധനാ ശുശ്രൂഷയില്‍ 1 – 2 മണിക്കൂറുകള്‍ എങ്കിലും പങ്കെടുക്കുക.
* ഇതിന്റെ വിജയത്തിനായി ജപമാല ചൊല്ലുക.
* യുവതീയുവാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.
* ആഴ്ചയില്‍ ഒരു ദിവസം യുവതിയുവാക്കള്‍ക്കായി ഉപവസിക്കുക.
* നിങ്ങള്‍ ആരാധിക്കുന്ന ദേശങ്ങളില്‍ നിന്നും കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു കടന്നു വരിക.

വിലാസം:
St . Gerard Catholic Church
Castle Vale
B356JT

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജസ്റ്റിന്‍: 07990623054
ജാനറ്റ്: 07952981277

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.