സ്വന്തം ലേഖകന്‍: കാറ്റലോണിയ സ്പെയിന് വിട്ടു പോയാല്‍ ബാഴ്സലോണയില്ലാത്ത സ്പാനിഷ് ഫുട്ബോള്‍ ലീഗിനെക്കുറിച്ച് ആലോചിക്കാനിവില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ്. ബാഴ്സ ഇല്ലാത്ത ഒരു ലാ ലിഗയെ കുറിച്ചും കാറ്റലോണിയ ഇല്ലാത്ത ഒരു സ്പെയിനിനെ കുറിച്ചും ചിന്തിക്കാനാവില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറെന്റിനോ പെരെസ് പറഞ്ഞു.
സ്പെയിനില്‍ നിന്ന് സ്വാതന്ത്യ്രം പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ കാറ്റലോണിയയില്‍ ശക്തമാകുന്നതിനിടെയാണ് ബാഴ്സയുടെ ബദ്ധവൈരികളായ റയലിന്റെ പ്രസിഡന്റിന്റെ പ്രസ്താവന. തനിക്ക് ആലോചിക്കാനാവാത്ത രണ്ടു സങ്കല്പ്പങ്ങളാണിത്. 15 വര്‍ഷത്തോളമായി റയല്‍ പ്രസിഡന്റായി തുടരുന്ന ഫ്ളോറന്റിനോ പറഞ്ഞു. അതേ സമയം ലാലിഗയില്‍ തുടരുമെന്ന് ബാഴ്സ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ എല്ലാവരെ പോലെ ഞാനും വിഷമത്തിലാണ്. എന്നാല്‍ എനിക്കും ചെറിയ സഹായങ്ങള്‍ ചെയ്യാന്‍ കഴിയും. ഭരണഘടനയുടെ പിന്തുണയോടെ അനുയോജ്യമായ വിധത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനും പാര്‍ട്ടിള്‍ക്കും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാറ്റലോണിയക്ക് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് വിവിധ പാര്‍ട്ടികള്‍ നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് സ്പെയനില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
പ്രക്ഷോഭങ്ങള്‍ നിയമവിരുദ്ധമാണെന്ന് സ്പാനിഷ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം ഒന്നിന് കാറ്റലോണിയയില്‍ നടന്ന ഹിതപരിശോധന വോട്ടെടുപ്പ് സര്‍ക്കാര്‍ അടിച്ചമര്‍ത്തിയിരുന്നു. കാറ്റലോണിയയുടെ തലസ്ഥാനമാണ് ബാഴ്സലോണ. കാറ്റലോണിയ സ്പെയിനില്‍ നിന്ന് വേര്‍പെടുന്നതോടെ ബാഴ്സലോണ ഫുട്ബോള്‍ ക്ലബ്ബിനേയും തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സ്പെയിനിലെ ഫുട്ബോള്‍ ആരാധകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല