1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2017

സ്വന്തം ലേഖകന്‍: പാക് ജയിലില്‍ കുടുങ്ങിയ ഇന്ത്യന്‍ എഞ്ചിനീയറെ സഹായിച്ചതിന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പാക് മാധ്യമ പ്രവര്‍ത്തകയെ മോചിപ്പിച്ചു. 2015 ഓഗസ്റ്റ് 19 ന് ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്കു ഓട്ടോറിക്ഷയില്‍ പോകുന്ന വഴി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ സീനത്ത് ഷഹ്‌സാദി (26)നെയാണു മോചിപ്പിച്ചത്. ഡെയ്‌ലി നയ് ഖാബെര്‍, മെട്രോ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിരുന്ന സീനത്തിനെ അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപത്തുനിന്നാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട യുവതിയെ കാണാന്‍ പാക്കിസ്ഥാനില്‍ എത്തിയ ഹമീദ് അന്‍സാരിയെന്ന ഇന്ത്യക്കാരനെയാണ് സീനത്ത് ഷഹ്‌സാദി സഹായിക്കാന്‍ ശ്രമിച്ചത്. 2012 ല്‍ അനധികൃതമായി പാകിസ്താനില്‍ കടന്നുവെന്ന കുറ്റം ചുമത്തി ഹമീദ് അന്‍സാരിയെ മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. കാലാവധി അവസാനിച്ചിട്ടും അന്‍സാരിയെ ഇതുവരെ മോചിപ്പിച്ചിട്ടില്ല.

തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട സീനത്ത് രണ്ടു വര്‍ഷം മുന്‍പ് ഹമീദ് അന്‍സാരിയുടെ മാതാവ് ഫൗസിയയ്ക്കു വേണ്ടി പാക്ക് സുപ്രീം കോടതിയുടെ മനുഷ്യാവകാശ വിഭാഗത്തിന് പരാതി നല്‍കുകയായിരുന്നു. കൂടാതെ പെഷാവര്‍ ഹൈക്കോടതിയേയും സീനത്ത് സമീപിച്ചു. എന്നാല്‍ ച്ചിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഒട്ടേറെ ഭീഷണികളും സീനത്ത് ഷഹ്‌സാദിനു നേരിടേണ്ടി വന്നിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.