സ്വന്തം ലേഖകന്‍: 500 കോടി പൊടിച്ച് തായ്‌ലന്‍ഡ് രാജാവിന് അവസാന യാത്രാമൊഴി നല്‍കാന്‍ തായ് സര്‍ക്കാര്‍, ശവസംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 13 ന് അന്തരിച്ച തായ്‌ലന്‍ഡ് ഭൂമിബോല്‍ അതുല്യതേജിന്റെ ശവസംസ്‌കാരം വ്യാഴാഴ്ച നടക്കും. ഖജനാവില്‍നിന്നും 500 കോടി രൂപ (3 ബില്യണ്‍ ബാത്) ചെലവഴിച്ചാണ് സൈനിക ഭരണകൂടം ശവസംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
ഇതിന് മുന്നോടിയായി ശനിയാഴ്ച വിലാപയാത്രയുടെ റിഹേഴ്‌സല്‍ നടന്നു. റിഹേഴ്‌സല്‍ പരിപാടികള്‍ അഞ്ചു മണിക്കൂര്‍ നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച നടക്കുന്ന ചടങ്ങില്‍ 2.5 ലക്ഷമാളുകള്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഏഴു ദശാബ്ദം നീണ്ട ഭരണത്തിനു ശേഷമാണ് ഭൂമിബോല്‍ അന്തരിച്ചത്. ശവസംസ്‌കാര ചടങ്ങ് നടക്കുന്ന ഒക്ടോബര്‍ 26 ന് ദേശീയ അവധി ദിവസമായും പ്രഖ്യാപിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ മൃതശരീരം ഇപ്പോള്‍ ശവമഞ്ചലില്‍ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. ഭൂമിപാലിന്റെ ഏകമകന്‍ മഹാ വജ്രലോങ്കോണാണ് അദ്ദേഹത്തിന്റെ അനന്തരാവകാശി. ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തെങ്കിലും പിതാവിന്റെ ശവസംസ്‌കാരത്തിന് ശേഷമേ കിരീടധാരണം നടക്കുവെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല