വേണ്ടത്ര പ്രതിഭയുള്ളവര്‍ ബ്രിട്ടനില്‍ ഇല്ലെന്നു തോന്നുന്നു, അല്ലെങ്കില്‍ പിന്നെന്തിനാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ ഇതര രാജ്യങ്ങളിലെ പ്രതിഭാശാലികളായ പ്രഫഷനലുകള്‍ക്കു ബ്രിട്ടനിലേക്ക് കുടിയേറി ജോലി ചെയ്യുന്നതിനുള്ള സൗകര്യം ബ്രിട്ടന് ഏര്‍പ്പെടുത്തണം, അതും കുടിയേറ്റം മൂലം സാമ്പത്തികവും മറ്റു പല തരത്തിലുള്ള പ്രശ്നങ്ങളും നേരിടുന്ന ഈ സമയത്തുതന്നെ.
എന്തായാലും ബ്രിട്ടനില്‍ കുടിയേറി ജോലി ചെയ്യുന്നതിന് സൌകര്യമൊരുക്കി കൊണ്ടുള്ള പ്രത്യേക വിസ (ടയര്‍ 1) ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നു. ഓഗസ്റ്റ് ഒന്‍പതിന് ഇത് പ്രാബല്യത്തില്‍ വരും. എന്‍ജിനീയറിംഗ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ്, ഹുമാനിട്ടീസ് വിഭാഗങ്ങളില്‍ ആയിരം പേര്‍ക്ക് ആദ്യ വര്‍ഷം അവസരം കൊടുക്കാനാണ് ബ്രിട്ടന് ഉദ്ദേശിക്കുന്നത്. ഇതുവഴി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തൊഴിലുടമയുടെ സ്പോണ്‍സര്‍ഷിപ് ഇല്ലാതെ തന്നെ ബ്രിട്ടനില്‍ എത്താനുള്ള വഴിയാണ് ഒരുങ്ങുന്നത്.
ആദ്യം മൂന്നേകാല്‍ വര്‍ഷത്തേക്കാണ് വിസ നല്‍കുന്നത്, തുടര്‍ന്നു രണ്ട് വര്‍ഷത്തേക്ക് നീട്ടി കൊടുക്കും. അതിനു ശേഷം സ്ഥിര താമസത്തിനുള്ള അനുമതിയും. യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നത് ‘ദ റോയല്‍ സൊസൈറ്റി’, ‘ആര്‍ട്സ് കൌണ്‍സില്‍ ഇംഗ്ലണ്ട്’, ‘ദ റോയല്‍ അക്കാദമി ഓഫ് ഇംഗ്ലണ്ട്’ എന്നിവയാണ്. എന്തായാലും ഇതുമൂലം കോളടിച്ചിരിക്കുന്നത് ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങളിലെ ‘പ്രതിഭാശാലികള്‍’ക്കാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല