1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2017

കുമളിക്ക് സമീപം അട്ടപ്പള്ളത്ത് 136 ഓളം അംഗങ്ങള്‍ ഉള്ള അസ്സീസി സ്‌നേഹാശ്രമത്തിനു ഇടുക്കി ജില്ലാ സംഗമം ഒരു നേരത്തേ ആഹാരത്തിനുള്ള പണം കൈമാറി. ഇടുക്കിജില്ലയുടെ വിവിധ ഭാഗങ്ങളിലായി അസ്സീസി ഭവന്‍, സ്‌നേഹാശ്രമം, ആകാശ പറവകള്‍ എന്നപേരില്‍ ഒന്‍പതോളം അനാഥാലങ്ങള്‍ അസ്സീസി സന്യസ്തരുടെ നേത്യത്തില്‍ നടത്തിവരുന്നു. ഓണത്തോട് അനുബന്ധിച്ചും ഇടുക്കി ജില്ലാ സംഗമം രാജാക്കാട് ഉള്ള കരുണാ ഭവനില്‍ ഒരു നേരത്തേ ആഹാരം കൊടുത്തിരുന്നു.

ഇടുക്കിജില്ലാ സംഗമത്തിന്റെ മുന്‍ വര്‍ഷങ്ങളിലെ വിജയവും, അംഗങ്ങളുടെ നല്ല സഹകരണവും, വ്യക്തി ബന്ധങ്ങളും, അതു പോലെ തിരഞ്ഞെടുത്ത 15 കമ്മറ്റി മെബേഴ്‌സിന്റെ കൂട്ടായ പ്രവര്‍ത്തനവും ആണ് ഈ രണ്ടു സ്ഥാപനങ്ങള്‍ക്ക് ചെറിയതായ ഒരുസഹായം ചെയ്യാന്‍ ഇടയാക്കിയത്. മുന്‍ കണ്‍വീനര്‍ റോയിയുടെ സഹോദരനാണ് സ്‌നേഹാശ്രമത്തില്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ തുക കൈമാറിയത്.

ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ്, ന്യൂയിയര്‍ പരിപാടികളോടനുബന്ധിച്ചു നടത്തുന്ന വാര്‍ഷിക ചാരിറ്റികള്‍ക്കുള്ള അപ്പീലുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു, ഒക്ടോബര്‍ 22 ന് കൂടുന്ന കമ്മറ്റിയില്‍ ആവശ്യമായ തീരുമാനം എടുക്കുന്നതാണ്. ഇടുക്കിജില്ലയില്‍ ഉള്ള, വളരെ സഹായം ആവശ്യമുള്ള വ്യക്തികളുടെയോ സ്ഥാപനത്തിന്റയോ വിവരങ്ങള്‍ നിങ്ങള്‍ക്ക് സംഗമം കമ്മറ്റിയെ അറിയിക്കാവുന്നതാണ്. ലഭിക്കുന്ന എല്ലാ അപേക്ഷകളില്‍നിന്നും ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന രണ്ടെണ്ണം മാത്രമാണ് കമ്മറ്റി അംഗീകരിക്കുക.

ഇടുക്കി ജില്ലയില്‍ മാത്രം കട്ടപ്പന അസ്സീസി സ്‌നേഹാശ്രമത്തിന്റെ കീഴില്‍ ഒന്‍പതോളം അനാഥ, അഗതി മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഒരു സ്ഥാപനം തമിഴ്‌നാട്ടിലെ തേനി, അന്‍പില്ലതും നടത്തിവരുന്നു ഇതില്‍ എല്ലാം കൂടി കുട്ടികളും,വൃദ്ധരും, സ്ത്രീകളും, മനോരോഗികളും, അനാഥരും, വികലാംഗരും ആയി 1900 അന്തേവാസികള്‍ ആണ് ഉള്ളത്. നല്ലവരായ വെക്തികളുടെ സഹായത്താലും, സഹകരണത്താലും ഈ സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ മുന്‍പോട്ട് പോകുന്നു. ഈ സ്ഥാപനത്തിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളും, പരിചരണവും നടത്തിവരുന്നത് അസ്സീസി ഭവന്‍ അച്ചന്മാരുടെയും, സിസ്റ്റര്‍മാരുടെയും നേതൃത്വത്തിലാണ്.
അസ്സീസി സ്‌നേഹാശ്രമത്തിന്റെ കാരുണ്യ പ്രവര്‍ത്തികളെ കുറിച്ച് കൂടുതല്‍ അറിയുവാനും, വെക്തിപരമായ സഹായം ചെയ്യുവാന്‍ താല്പര്യം ഉള്ളവര്‍ക്ക് വേണ്ടി ഈ സ്ഥാപനത്തിന്റെ ഓഫീസ് വിലാസവും ബാങ്ക് വിവരവും ചുവടെ ചേര്‍ക്കുന്നു..

ASSISI SNEHASHRAM,
ATTAPALLAM PO
KUMALY
685509.
PHONE – 04869223l7

BANK DETAILS
FEDERAL BANK
BRANCH – KATTAPPANA
ACCOUNT NO – 14260100025265
ACCOUNT NAME
FR . FRANCIS DOMINIC
ASSISI SNEHASHARAM .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.