സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശിലേക്ക്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യബംഗ്ലാദേശ് സംയുക്ത കണ്‍സള്‍ട്ടേറ്റീവ് കമ്മീഷന്റെ (ജെസിസി) യോഗത്തിലും വിദേശകാര്യ മന്ത്രി പങ്കെടുക്കും.
2014 നുശേഷം സുഷമയുടെ ആദ്യ ബംഗ്ലാദേശ് സന്ദര്‍ശനമാണിത്. കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചയാകും. കഴിഞ്ഞ ഏപ്രിലില്‍ ഷേഖ് ഹസീന ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2014ല്‍ ദില്ലിയില്‍ വെച്ചാണ് അവസാന ജെസിസി യോഗം ചേര്‍ന്നത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള ഉഭയക്ഷി ബന്ധമാണ് ഉള്ളത്. വ്യാപാര, നിക്ഷേപ മേഖലകളില്‍ വന്‍ തോതിലുള്ള വളര്‍ച്ചയും ഈ കാലയളവില്‍ ഉണ്ടായി. റോംഹിഗ്യന്‍ അഭയാര്‍ഥി വിഷയം കത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സുഷമ സ്വരാജ് ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല