സ്വന്തം ലേഖകന്‍: ഇന്ത്യയ്ക്ക് കൊലയാളി ഡ്രോണുകള്‍ വില്‍ക്കുന്നത് യുഎസ് പരിഗണിക്കുന്നതായി സൂചന. സിറിയയിലും അഫ്ഗാനിലും കുപ്രസിദ്ധി നേടിയ പ്രിഡേറ്റര്‍ സി അവെഞ്ചര്‍ വിഭാഗത്തില്‍ പെട്ട ഡ്രോണുകളാണ് ഇന്ത്യയ്ക്ക് വില്ക്കാന് യുഎസ് ആലോചിക്കുന്നത്. ഇന്ത്യയുമായി സൈനിക വിപണന മേഖല വര്‍ധിപ്പിക്കാനും പ്രതിരോധ സഹകരണം മെച്ചപ്പെടുത്താനുമാണ് യു.എസ് ശ്രമമെന്നും മുതിര്‍ന്ന യു,എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യോമസേനയിലെ നൂതന വിദ്യകള്‍ ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍നിന്ന് ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു. ഇവ സേനയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രിഡേറ്റര്‍ സി അവെഞ്ചര്‍ വിഭാഗത്തില്‍ പെട്ട എയര്‍ക്രാഫ്റ്റുകള്‍ക്കു വേണ്ടി ഈ വര്‍ഷം ആദ്യമാണ് ഇന്ത്യന്‍ വ്യോമസേന അമേരിക്കയോട് അഭ്യര്‍ഥന നടത്തിയത്.
കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ ഇരു രാജ്യങ്ങളുടേയും നാവിക സേനകള്‍ വര്‍ഷങ്ങളായി ഒരുമിച്ച് പോരാടുന്നുണ്ട്.
സമുദ്ര മേഖലയില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ ഇരുകൂട്ടരും വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥന് വ്യക്തമാക്കി. സി അവെഞ്ചര്‍ വിമാനങ്ങളും അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ 80 മുതല്‍ 100 വിമാനങ്ങള്‍ക്ക് എട്ട് ബില്യണ്‍ ഡോളര്‍ ചെലവ് വരും. വൈറ്റ് ഹൗസില്‍ നടന്ന ട്രംപ്മോദി കൂടികാഴ്ചക്ക് ശേഷം 22 നിരീക്ഷണ ഡ്രോണുകള്‍ അമേരിക്ക ഇന്ത്യക്ക് കൈമാറിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല