അപ്പച്ചന് കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയിലെ ബ്രെന്‍ഡ്വുഡ് ചാപ്ലൈന്‍സിയുടെ കീഴിലുള്ള പ്രമുഖ കുര്‍ബ്ബാന കേന്ദ്രമായ ഈസ്റ്റ് ഹാമില്‍ ഒക്ടോബര്‍ മാസത്തിലെ പരിശുദ്ധ ജപമാല വണക്കത്തിന്റെ ഭാഗമായി ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍ ദേവാലയത്തിലാണ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആഘോഷിക്കുന്നത്.
ഒക്ടോബര്‍ 27 നു വെള്ളിയാഴ്ച വൈകുന്നേരം 7:00 മണിക്ക് ബ്രെന്‍ഡ്വുഡ് ചാപ്ലയിന്‍ ഫാ.ജോസ് അന്ത്യാംകുളം തിരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കുന്നതോടെ ദ്വിദിന തിരുന്നാള്‍ ആഘോഷത്തിന് തുടക്കമാവും. തുടര്‍ന്ന് ജപമാല സമര്‍പ്പണം,വിശുദ്ധ കുര്‍ബ്ബാന പരിശുദ്ധ മാതാവിനോടുള്ള നൊവേന എന്നീ തിരുക്കര്‍മ്മങ്ങളോടെ പ്രഥമ ദിനത്തിലെ തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.
പ്രധാന തിരുന്നാള്‍ ദിനമായ 28 നു ശനിയാഴ്ച ഉച്ചക്ക് 1:30 നു ജപമാല സമര്‍പ്പണത്തോടെ തിരുന്നാള്‍ ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച നടത്തപ്പെടും. ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലൈനും,ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ലദീഞ്ഞ് വര്‍ണ്ണാഭമായ പ്രദക്ഷിണം തുടര്‍ന്ന് സമാപന ആശീര്‍വാദത്തോടെ തിരുന്നാളിന് കൊടിയിറങ്ങും.നേര്‍ച്ച വിതരണവും നടത്തപ്പെടും.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ആഘോഷങ്ങളുടെ ഭാഗമായി അപ്ടണ് പാര്‍ക്കിലെ ബോളിന് ബാങ്കെറ്റിങ് ഹാളില്‍ ഒത്തു കൂടലും വൈവിദ്ധ്യമായ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതുമാണ്.സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ അനുഗ്രഹങ്ങളും ദൈവ കൃപകളും പ്രാപിക്കുവാന്‍ ഏവരെയും സസ്നേഹം ജപമാല രാജ്ഞിയുടെ തിരുന്നാളിലേക്കും തുടര്‍ന്ന് നടക്കുന്ന കലാപരിപാടികളിലേക്കും സ്വാഗതം ചെയ്യുന്നതായി ഫാ.ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ജീസണ്‍ കടവി, എമിലി സാമുവല്‍ എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജീസണ്‍ കടവി: 07727253424; എമിലി സാമുവല്‍: 07535664299
St .Michaels Church 21 Tilbury Rd, London E6 6ED
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല