1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2017

സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ കടുത്ത നടപടികളുമായി കുവൈറ്റ്, തൊഴില്‍ പരിചയം ഇല്ലാത്തവര്‍ക്ക് വിസ നല്‍കില്ല. ഉന്നത വിദ്യാഭ്യാസ യോഗ്യതയും 30 വയസിന് താഴെ പ്രായവുമുള്ള വിദേശികള്‍ക്ക് വിസ നിഷേധിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തൊഴില്‍ പരിചയമില്ലാത്തവര്‍ക്ക് വീസ അനുവദിക്കേണ്ടതില്ല എന്നാണ് തീരുമാനമെന്ന് മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.

ഡിപ്ലോമയോ അതില്‍ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ള 30 വയസ് കവിയാത്ത വിദേശികള്‍ക്കാണ് വിസ നിഷേധിക്കുക. വിദേശ റിക്രൂട്ട്‌മെന്റിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വി ലഭിക്കണമെങ്കിലും ബന്ധപ്പെട്ട മേഖലയില്‍ തൊഴില്‍ പരിശീലനം നേടിയതിന്റെ സാക്ഷ്യപത്രവും ഹാജരാക്കണം. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പലര്‍ക്കും പ്രവൃത്തി പരിചയമില്ലാത്തത് തൊഴില്‍ വിപണിയില്‍ തലവേദനയായിരുന്നു.

നിയമം കര്‍ശനമാക്കുന്നതിലൂടെ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നാണ് കുവൈറ്റ് ഭരണകൂടത്തിന്റെ പ്രതീക്ഷ. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി കുവൈത്തികളുടെ തൊഴില്‍ ശേഷി പരമാവധി പ്രയോജനപ്പെടുത്താന്‍ തൊഴിലുടമകളെ പ്രേരിപ്പിക്കാനും വിദേശികള്‍ക്ക് പ്രായപരിധി നിശ്ചയിക്കുന്നത് പ്രയോജനം ചെയ്യുമെന്ന് സര്‍ക്കാര്‍ കരുതുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച വേതനവും മറ്റു സൗകര്യങ്ങളും നല്‍കിയിരുന്ന കുവൈറ്റും സ്വദേശിവല്‍ക്കരണം കടുപ്പിക്കുന്നത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഇരുട്ടടിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.