സ്വന്തം ലേഖകന്‍: ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് 1.8 മില്ല്യണ്‍ ദിര്‍ഹവുമായി മുങ്ങി, 24 മണിക്കൂറിനുള്ളില്‍ ഷാര്‍ജ പോലീസ് പൊക്കി. മോഷണം നടത്തി മുങ്ങിയ രണ്ട് യുവാക്കളെ സിഐഡിയും ഷാര്‍ജ പൊലീസും ചേര്‍ന്നുള്ള അന്വേഷണത്തിലാണ് 24 മണിക്കൂറിനുള്ളില്‍ വലയിലാക്കിയത്.
അല്‍ തവുന്‍ ഭാഗത്തുള്ള അപ്പാര്‍ട്ട്‌മെന്റ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും വിരലടയാളം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു ഹോട്ടലില്‍ നിന്ന് 7000000 ദിര്‍ഹവുമായി യുവാക്കളില്‍ ഒരാളെ പൊലീസ് പിടി കൂടുകയായിരുന്നു. ഇത് മോഷ്ടിച്ച പണമാണെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
ദുബായ് പൊലീസിന്റെ സഹായത്തോടെ രണ്ടാമത്തെ യുവാവിനേയും അധികം വൈകാതെ ഷാര്‍ജ പൊലീസ് പിടികൂടി. ഇയാള്‍ ദുബായിലെ ഒളിച്ചു ഹോട്ടലില്‍ കഴിയുകയായിരുന്നു. മോഷ്ടിച്ച പണവുമായി നാടു വിടാനായിരുന്നു ഇരുവരുടെയും പദ്ധതി. രണ്ടു യുവാക്കളില്‍ ഒരാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ അപാര്‍ട്ട്‌മെന്റില്‍ നിന്നാണ് പണം മോഷ്ടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല