1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2017

സ്വന്തം ലേഖകന്‍: യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിനെതിരെ ലൈംഗികാരോപണവുമായി ഹോളിവുഡ് നടി, മാപ്പു പറഞ്ഞ് തലയൂരാന്‍ സീനിയര്‍ ബുഷ്. 34 കാരിയായ നടി ഹീതെര്‍ ലിന്‍ഡാണ് തൊണ്ണൂറ്റിമൂന്നുകാരനായ ബുഷ് സീനിയറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ടെലിവിഷന്‍ പരമ്പരയുടെ റ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ബുഷ് സീനിയറില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായതെന്ന് നടി ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

പോസ്റ്റ് വിവാദമായതോടെ നടി പിന്നീട് പിന്‍വലിച്ചു. സംഭവം നടക്കുമ്പോഴും ബുഷ് സീനിയര്‍ വീല്‍ചെയറിലായിരുന്നു എന്ന് പോസ്റ്റില്‍ പറയുന്നു. താന്‍ അഭിനയിച്ച പ്രശസ്ത ടെലിവിഷന്‍ ഷോയുടെ പ്രചരണ ചടങ്ങിലാണ് മുന്‍ പ്രസിഡന്റായിരുന്ന ബുഷ് സീനിയറെ കണ്ടത്. അദ്ദേഹം തനിക്ക് ഹസ്തദാനം നല്‍കിയില്ല. ഒരുമിച്ചു ഫോട്ടോയെടുക്കുമ്പോള്‍ രണ്ടുവട്ടം ബുഷ് തന്നെ പിന്‍ ഭാഗത്ത് സ്പര്‍ശിച്ചു.

മൂന്നാം വട്ടവും ആവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ വീല്‍ചെയറിന് അടുത്തുണ്ടായിരുന്ന ബിഷിന്റെ ഭാര്യ ബാര്‍ബറ തടയുകയായിരുനു. പിന്നീട് മോശം ഭാഷയില്‍ തമാശ പറയുകയാണ് ബുഷ് ചെയ്തതെന്നും നടി ആരോപിക്കുന്നു. ഹീതെര്‍ ലിന്‍ഡിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബുഷ് സീനിയറിന്റെ വക്താവ് ക്ഷമാപണം നടത്തി. ഒരു സാഹചര്യത്തിലും ബുഷ് ഇത്തരത്തില്‍ പെരുമാറില്ലെന്നും ബുഷിന്റെ തമാശ ലിന്‍ഡക്ക് അനിഷ്ടമുണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം മാപ്പുചോദിക്കുന്നുവെന്നും വക്താവ് അറിയിച്ചു.

അതിനിടെ മിയാന്‍ തിയറ്ററില്‍ 2016 ല്‍ നടന്ന ഫോട്ടോഷൂട്ടിനിടെ സീനിയര്‍ ബുഷ് തന്റെ പിന്‍ഭാഗത്ത് സ്പര്‍ശിച്ചുവെന്ന ആരോപണവുമായി നടി ജോര്‍ദാന ഗ്രോല്‍നിക്കും രംഗത്തെത്തി. ആ സമയത്ത് ബുഷ് അശ്ലീല തമാശ പറഞ്ഞതായും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റില്‍ ആരോപിച്ചു. ഫോട്ടോഷൂട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യ ബാര്‍ബറ ബുഷ് തൊട്ടടുത്ത് നില്‍ക്കവെയാണ് ബുഷിന്റെ ആക്രമണമെന്നും അത് ബാര്‍ബറ കാണുന്നുണ്ടായിരുന്നു എന്നും ഗ്രോല്‍നിക് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.