സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികള്‍ക്ക് മിനിമം കൂലിയും നിയമ പരിരക്ഷയും ഉറപ്പാകാന്‍ ഖത്തര്‍, പുതിയ നിയമം മലയാളികള്‍ അടക്കമുള്ള പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും. മിനിമം കൂലി നടപ്പാക്കിയാല്‍ തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കപ്പെടും. നിയമ പരിരക്ഷ സംബന്ധിച്ച് 36 രാജ്യങ്ങളുമായി ഉഭയകക്ഷി ധാരണയിലെത്തിയെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
കുടിയേറ്റ തൊഴിലാളികളോടുള്ള ഖത്തറിന്റെ സമീപനത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ അന്താരാഷ്ട്ര തൊഴിലാളി സംഘടന ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനിടെയാണ് പുതിയ പ്രഖ്യാപനങ്ങള്‍. ഇരുപതു ലക്ഷത്തിലധികം വിദേശ തൊവിലാളികള്‍ ഖത്തറിലുണ്ടെന്നാണ് കണക്ക്. തൊഴിലാളികള്‍ക്ക് നിയമ പരിരക്ഷയും ഉറപ്പാക്കുത്തത് മലയാളികളടക്കമുള്ള ലക്ഷക്കണക്കിനു വിദേശ തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമാകും.
തീവ്രവാദികളെ സഹായിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ജിസിസി രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച് ഒറ്റപ്പെടുത്തിയ സാഹചര്യത്തിലാണ് ഖത്തര്‍ ഭരണകൂടം പുതിയ പരിഷ്ക്കാരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശ തൊഴിലാളികളെ ഖത്തര്‍ പീഡിപ്പിക്കുന്നുവെന്ന ആരോപണത്തെ മറികടക്കാനാണ് പുതിയ നടപടികളും പ്രഖ്യാപനവുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല