സ്വന്തം ലേഖകന്‍: ഇരട്ട പൗരത്വ വിവാദത്തില്‍ പുകഞ്ഞ് ഓസ്‌ട്രേലിയയിലെ മാല്‍ക്കം ടേണ്‍ബുള്ളിന്റെ സര്‍ക്കാര്‍, ഡെപ്യൂട്ടി പ്രധാനമന്ത്രി ബാര്‍നബി ജോയിസ് രാജിവച്ചു. ഹൈക്കോടതി അയോഗ്യത കല്പിച്ചതിനെ തുടര്‍ന്നാണ് രാജി. ഇതോടെ പ്രധാനമന്ത്രി ടേണ്‍ബുള്ളിന്റെ സര്‍ക്കാരിന് 149 അംഗ അധോസഭയില്‍ ഭൂരിപക്ഷം നഷ്ടമായി. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണു സര്‍ക്കാര്‍ നിലനിന്നിരുന്നത്.
ഇലക്ഷനില്‍ മത്സരിച്ച സമയത്ത് ജോയിസിന് ഓസീസ് പൗരത്വത്തിനു പുറമേ ന്യൂസിലന്‍ഡ് പൗരത്വംകൂടി ഉണ്ടായിരുന്നുവെന്നു കണ്ടെത്തിയതാണ് പ്രശ്‌നം സൃഷ്ടിച്ചത്. ഭരണഘടനയുടെ 44 ആം വകുപ്പു പ്രകാരം മറ്റു രാജ്യങ്ങളുടെ പൗരത്വമുള്ളവര്‍ക്ക് പാര്‍ലമെന്റിലേക്കു മത്സരിക്കാനാവില്ല. ഹൈക്കോടതി വിധി മാനിക്കുന്നുവെന്നു രാജി പ്രഖ്യാപിച്ച് ജോയിസ് പറഞ്ഞു. ഡിസംബര്‍ രണ്ടിനു ജോയിസിന്റെ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തും.
ന്യൂസിലന്‍ഡ് പൗരത്വം ഉപേക്ഷിക്കുന്നതായി അറിയിച്ചതിനാല്‍ ജോയിസിനു വീണ്ടും മത്സരിക്കാം. അദ്ദേഹത്തിന്റെ ജയം ഉറപ്പാണെന്നാണു നിരീക്ഷകരുടെ പക്ഷം. ജോയിസിനു പുറമേ മറ്റു നാല് സാമാജികര്‍ക്കുകൂടി ഇരട്ട പൗരത്വത്തിന്റെ പേരില്‍ അയോഗ്യത കല്പിച്ചെങ്കിലും അവരുടെ സീറ്റുകളിലേക്കു തെരഞ്ഞെടുപ്പു നടത്തേണ്ടതില്ലെന്നും പകരം പാര്‍ട്ടികള്‍ക്ക് ആളുകളെ നോമിനേറ്റു ചെയ്യാമെന്നും കോടതി നിര്‍ദേശിച്ചു. ഇരട്ട പൗരത്വം ഉള്ള വിവരം അറിയില്ല എന്നായിരുന്നു കോടതിയില്‍ സാമാജികരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല