സിസ്റ്റര്‍. ഗ്രേസ്മേരി: പത്തു ദിവസം നീണ്ടു നില്ക്കുന്ന ഈ തീര്‍ത്ഥാടനം ഇസ്രായേല്‍, ഈജിപ്ത്, ജോര്‍ദ്ദാന്‍, പലസ്തീന് എന്നീ രാജ്യങ്ങളിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം നസ്രത്ത്, താബോര്‍ മല, ഗലീലി, കാനായിലെ കല്യാണ വീട്, ബത്ലഹേം, ഗാഗുല്‍ത്താ, ചാവുകടല്‍, ഒലിവുമല, സീയോന് മല, സീനായ് മല എന്നീ പ്രധാന പുണ്യ സ്ഥലങ്ങളും മറ്റു അനുബന്ധ സ്ഥലങ്ങള്‍ക്ക് പുറമെ ഈജിപ്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും പുരാതന പിരമിഡുകളും സന്ദര്‍ശിക്കും.
നമ്മുടെ രക്ഷകനും നാഥനുമായ ഈശോ മിശിഹാ ജനിച്ചതും ജീവിച്ചതും അവിടുത്തെ പാദസ്പര്ശമേറ്റതുമായ ആ വിശുദ്ധ വഴികളിലൂടെ നടന്ന് നമ്മുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കാനും എപ്പാര്‍ക്കിയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കാനുമുള്ള ഒരവസരമാണ് ഈ രൂപതാ തീര്‍ത്ഥാടനം.
ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി കൊണ്ടുള്ള സ്രാമ്പിക്കല്‍ പിതാവിന്റെയും അനേകം വൈദികരുടെയും സന്യസ്തരുടെയും സാനിദ്ധ്യം ഈ തീര്‍ത്ഥാടനത്തിന്റെ പ്രത്യേകതയാണ്. യുകെയുടെ രണ്ടു പ്രമുഖ ട്രാവല്‍ കമ്പനികള്‍ നയിക്കുന്ന ഈ താര്‍ത്ഥാടനത്തിന്റെ പാക്കേജ് താഴെ പറയും പ്രകാരമാണ്:
യാത്രാനിരക്ക്:
മുതിര്‍ന്നവര്‍ക്ക്: 1200 പൗണ്ട്
കുട്ടികള്‍ക്ക് (11 വയസില്‍ താഴെ): 1100 പൗണ്ട്
ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഭക്ഷണവും (Breakfast, Lunch, Dinner)
ഏറ്റവും ചിലവ് കുറഞ്ഞ ഈ 10 ദിവസത്തെ തീര്‍ത്ഥാടനത്തിന് പരിചയസമ്പന്നരായ ഗൈഡുകള്‍ക്കു പുറമെ യുകെയുടെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്നും യാത്രാ സൗകര്യമുണ്ടായിരിക്കുന്നതാണ്.
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ നിന്നും ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റിമാര്‍ക്ക് പേരുകള്‍ നല്കി അഡ്വാന്‍സ് തുക അടച്ച് രജിസ്റ്റര്‍ ചെയ്തു ഈ തീര്‍ത്ഥാടനം ഒരു വിജയമാക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് കോര്‍ഡിനേറ്റര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST എല്ലാവരുടെയും സ്നേഹപൂര്‍വ്വം ആഹ്വാനം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫിലിപ്പ് കണ്ടോത്ത്: 07703063836
റോയ് സെബാസ്റ്റ്യന്‍: 07862701046
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല