1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2017

ബെന്നി അഗസ്റ്റിന്‍: യുകെയിലെ കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രൈയിംസ് ചേര്‍ന്നൊരുക്കുന്ന ‘ഓര്‍മ്മയില്‍ ഒരു ഗാനം’ എന്ന പരിപാടിയുടെ പുതിയ ഒരു എപ്പിസോഡിലേക്ക് സ്വാഗതം. 1963 ല്‍ റിലീസായ ‘മൂടുപടം’ എന്ന ചിത്രത്തിലെ തളിരിട്ട കിനാക്കള്‍ എന്ന ഗാനമാണ് ഇന്നത്തെ എപിസോടില്‍. അര നൂറ്റാണ്ടിനുമേല്‍ പഴക്കമുള്ള ഈ ഗാനം ഇന്നും മലയാളികളുടെ മനസ്സില്‍തങ്ങി നില്‍ക്കുന്നത് ആ ഗാനത്തിന്റെ മനോഹാരിത ഒന്നുകൊണ്ടണ്.

പുതിയ തലമുറയിലേക്ക് ഇങ്ങനെയുള്ള അനശ്വരഗാനങ്ങളുടെ ആലാപന ശൈലി എത്തിക്കുക എന്നുളള ഒരു ലക്ഷൃംകൂടി ഈ പരിപാടിക്കുണ്ട്. മലയാള ചലച്ചിത്ര ഗാന രചനയുടെ പിതൃ സ്ഥാനിയന്‍ എന്നു പറയാവുന്ന പി. ഭാസ്‌കരന്‍ മാസ്റ്റര്‍ രചന നിര്‍വഹിച്ച് ഗസല്‍ കവാലി എന്നീ ഹിന്ദുസ്ഥാനി സംഗീത ശൈലി മലയാളത്തിനു സംഭാവന ചെയ്ത എം. എസ്. ബാബുരാജ് സംഗീത സംവിധാനം നിര്‍വഹിച് എസ. ജാനകിയമ്മ പാടിയ ‘തളിരിട്ട കിനാക്കള്‍’ എന്ന മനോഹരമായ ഗാനമാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.

ഈ ഗാനം നമ്മുക്കായി ആലപിക്കുന്നത് ന്യുപോര്‍ട്ടിലുള്ള അലീന കുഞ്ചെറിയ ആണ്. കുഞ്ചെറിയ ജോസഫിന്റെയും ഷാന്റി ജയിംസ്‌ന്റെയും മുത്ത പുത്രിയാണ് അലിന. അലീന ഹില്‍ഫോഡ് സാറേ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു. അലീനയുടെ ഗാനം കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക…

https://www.facebook.com/815773181831892/videos/1477340722341798/?autoplay_reason=all_page_organic_allowed&video_containert_ype=1&video_creator_productt_ype=2&app_id=2392950137&live_video_guests=0

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.