1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2017

സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ രാജകുമാരനായ നാലു വയസുകാരന്‍ ജോര്‍ജ്ജും ഇസ്ലാമിക് സ്റ്റേറ്റ് ഹിറ്റ്‌ലിസ്റ്റില്‍, ഭീഷണി പ്രചരിക്കുന്നത് ടെലഗ്രാമിലൂടെ. വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റേയും മകനായ ജോര്‍ജ്ജ് രാജകുമാരനെ ഐഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഐഎസ് ഭീകരര്‍ സമൂഹ മാധ്യമമായ ടെലഗ്രാമിലൂടെയാണ് ജോര്‍ജജിനെതിരായ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

കുട്ടിയുടെ ചിത്രവും അതോടൊപ്പം അറബിയില്‍ എഴുതിയ സന്ദേശവും ഉണ്ടെന്ന് ബ്രിട്ടന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയൊച്ചകളുമായി യുദ്ധം കടന്നു വരുമ്പോള്‍ നാം അത് വിശ്വസിക്കാറില്ല. എതിരാളികള്‍ പിന്മാറണം എന്നാണ് നാം എന്നും ആഗ്രഹിക്കുന്നത് എന്നാണ് ടെലഗ്രാമില്‍ പ്രചരിക്കുന്ന സന്ദേശം. ഈ വര്‍ഷമായിരുന്നു ജോര്‍ജ്ജ് തോമസ് ബട്ടേഴ്‌സി സ്‌കൂളില്‍ പോകുവാന്‍ ആരംഭിച്ചത്.

സ്‌കൂളിന്റെ മുന്നില്‍ നിന്നും എടുത്ത രാജകുമാരന്റെ ചിത്രത്തിനൊപ്പമാണ് സന്ദേശവും എഴുതി പ്രചരിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സ്‌കൂളിലും മറ്റ് എല്ലാ സ്ഥലങ്ങളിലും ജോര്‍ജിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇതിനു മുന്‍പ് സ്‌കൂളിലെ ഒരു അധ്യാപിക ജോര്‍ജജിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത് സുരക്ഷ സംബന്ധിച്ച വിവാദത്തിന് കാരണമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.