സ്വന്തം ലേഖകന്‍: ആപ്പിള്‍ ഐഫോണ്‍ എക്‌സിന്റെ ചിത്രം മകള്‍ യൂട്യൂബില്‍ പ്രചരിപ്പിച്ചു, അച്ഛനെ ആപ്പിള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് കമ്പനി ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. ഏതാനും മിനുട്ടുകള്‍ ദൈര്‍ഘ്യമുള്ള സെല്‍ഫി വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
അമേലിയ പിറ്റേഴ്‌സണ്‍ എന്ന പെണ്‍കുട്ടിയാണ് അപ്പിള്‍ ‘X’ ന്റെ വീഡിയോ എടുത്ത് യൂട്യൂബിലൂടെ പുറത്തു വിട്ടത്. ആപ്പിള്‍ ക്യാമ്പസിലേക്കുള്ള യാത്രയാണ് അമേലിയ റെക്കോര്‍ഡ് ചെയ്തത്. യൂട്യൂബില്‍ ഇട്ട വീഡിയോ ഉടന്‍ തന്നെ നീക്കം ചെയ്തുവെങ്കിലും ഇതിനിടയ്ക്ക് നിരവധിപേര്‍ ഇത് കണ്ടിരുന്നു.
കമ്പനി ജീവനക്കാര്‍ക്ക് നല്‍കുന്ന പ്രത്യേക ക്യൂആര്‍ കോഡുള്ള ഫോണിന്റെ ദൃശ്യങ്ങളാണ് പെണ്‍കുട്ടി പുറത്തുവിട്ടത്. താന്‍ ദ്യശ്യങ്ങള്‍ അപ്പ്‌ലോഡ് ചെയ്തതിന്റെ പേരില്‍ അച്ഛന് ജോലി നഷ്ടമായി എന്ന കാര്യം അമേലിയ തന്നെയാണ് മറ്റൊരു സെല്‍ഫി വീഡിയോയിലൂടെ ലോകത്തെ അറിയിച്ചത്. എന്നാല്‍ സംഭവത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ആപ്പിള്‍ നല്‍കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല