സ്വന്തം ലേഖകന്‍: ലണ്ടനില്‍ പതിനാലുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഹോട്ടലില്‍ മുറിയെടുത്ത് കാത്തിരുന്ന മലയാളി ബാങ്ക് ഉദ്യോഗസ്ഥനെ തേടിയെത്തിയത് ബ്രിട്ടീഷ് പോലീസ്. സിറ്റി ബാങ്കില്‍ മാനേജരായ ബാലചന്ദ്രനാണ് പീഡോഫൈലുകളെ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലൂടെ ചാറ്റിങ് നടത്തി വലവിരിച്ച് പ്രതികളെ കുടുക്കുന്ന രഹസ്യ പൊലീസിന്റെ കെണിയില്‍ വീണത്. കോടതി ബാലചന്ദ്രനെ 15 മാസം തടവിന് ശിക്ഷിക്കുകയും ചെയ്തു.
ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പതിനാലുകാരിയുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ കോണ്ടവും പെര്‍ഫ്യൂമും മറ്റുമായി ബാലചന്ദ്രന് കഴിഞ്ഞ ദിവസം ലണ്ടനില്‍നിന്നും ബര്‍മിങ്ങാമിലെത്തി ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ കാത്തിരുന്ന ബാലചന്ദ്രന്റെ മുന്നിലെത്തിയത് പൊലീസ് സംഘമാണ്. കുടുങ്ങിയത് മനസിലാക്കിയ ബാലചന്ദ്രന് ആദ്യം കുറ്റം നിഷേധിക്കാന്‍ ശ്രമിച്ചെങ്കിലും ചാറ്റിങ് രേഖകള്‍ കാണിച്ച് പൊലീസ് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് ബര്‍മിങ്ങാം കോടതിയില്‍ ഹാജരാക്കിയ ബാലചന്ദ്രനെ കോടതി 15 മാസം തടവ് വിധിച്ചു. കൂടാതെ ഇയാളെ പത്തു വര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നിരീക്ഷിക്കാനും കോടതി ഉത്തരവിട്ടു. പീഡോഫൈലുകളെ കുടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പൊലീസിലെ പ്രത്യേക വിജിലന്‍സ് വിഭാഗമായ പീഡോഫൈല്‍ ഹണ്ടേഴ്സിലെ ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടിയായി ചമഞ്ഞ് ബാലചന്ദ്രനുമായി ചാറ്റു ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല