സ്വന്തം ലേഖകന്‍: നികുതി തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ തലവന്മാര്‍ അറസ്റ്റില്‍. പോള്‍ മാന്‍ഫോര്‍ട്ട്, മാന്‍ഫോര്‍ട്ടിന്റെ ബിസിനസ് പങ്കാളി റിക് ഗേറ്റ്‌സ് എന്നിവരാണ് ഫെഡറല്‍ ബ്യൂറോ എഫ്ബിഐയ്ക്കു മുന്നില്‍ കീഴടങ്ങിയത്. യുഎസ് പ്രസിഡന്റുപ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇവരുടെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത്.
2006 മുതല്‍ 2015 വരെ റഷ്യ അനുകൂല നിലപാടുകള്‍ പുലര്‍ത്തിയിരുന്ന ഉക്രെയിന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിന്റെ ഏജന്റുമാരായി ഇരുവരും പ്രവര്‍ത്തിച്ചുവെന്നു കുറ്റപത്രത്തില്‍ പറയുന്നു. പ്രതിഫലമായി 750 ലക്ഷം ഡോളര്‍ ഇരുവരും സമ്പാദിക്കുകയും ചെയ്തു. അമേരിക്കന്‍ സര്‍ക്കാര്‍ അറിയാതെ, വിദേശബാങ്കുകളിലെ അക്കൗണ്ടുകളിലൂടെ സ്വത്തുക്കള്‍ ഇടപാടുകള്‍ നടത്തിയും 180 ലക്ഷം ഡോളര്‍ ഇവര്‍ വെളുപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
അമേരിക്കയ്‌ക്കെതിരായ ഗൂഢാലോചന, പണം വെളുപ്പിക്കാന്‍ ഗൂഢാലോചന, തെറ്റായ സത്യവാങ്മൂലം നല്‍കല്‍ തുടങ്ങി 12 കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണവും ഇവര്‍ക്കെതിരേ ഇപ്പോള്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളും തമ്മില്‍! ബന്ധമില്ല. എന്നാല്‍ ഇരുവരും കുടുങ്ങിയത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ കൂടുതല്‍ സംശയത്തിന്റെ നിഴലിലാക്കുമെന്നാണ് സൂചന. ഇരുവരെയും കോടതയില്‍ ഹാജരാക്കി ജയിലിലേക്കു മാറ്റുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല