സ്വന്തം ലേഖകന്‍: അഴിമതി ആരോപണം, കുവൈത്തില്‍ ഷെയ്ഖ് ജാബല്‍ അല്‍ മുബാറക് അല്‍ സാബായുടെ മന്ത്രിസഭ രാജിവച്ചു. ജി സ്വീകരിച്ച കുവത്ത് അമീര്‍ ഷെയ്ഖ് സാബാ അല്‍ അഹമ്മദ് അല്‍ ജാബല്‍ അല്‍ സാബാ, പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ കാവല്‍ സര്‍ക്കാരിനെ നയിക്കാന്‍ പ്രധാനമന്ത്രിക്കു നിര്‍ദേശം നല്കി.
കാബിനറ്റ് സഹമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുള്ള അല്‍ സാബയ്ക്കെതിരേ സാമ്പത്തിക, ഭരണ ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മന്ത്രിക്കെതിരേ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പത്ത് എംപിമാര്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്.
മന്ത്രി കൈകാര്യംചെയ്യുന്ന വകുപ്പുകളില്‍ ക്രമക്കേട് ആരോപിച്ച് അവിശ്വാസത്തിനും കുറ്റ വിചാരണയ്ക്കും ചൊവ്വാഴ്ചയും ബുധനാഴ്ചയും നടക്കേണ്ട പാര്‍ലമെന്റ് സമ്മേളനത്തിലാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. മന്ത്രിസഭ രാജിവച്ചെങ്കിലും പാര്‍ലമെന്റ് പിരിച്ചുവിടാന്‍ സാധ്യതയില്ലെന്ന് സ്പീക്കര്‍ മര്‍സൂക് അല്‍ഗാനിം അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ നിലവില്‍വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല