സ്വന്തം ലേഖകന്‍: സൗദി സ്റ്റേഡിയങ്ങളില്‍ പുരുഷന്മാര്ക്കൊപ്പം കായിക വിനോദങ്ങള്‍ കാണാന്‍ ഇനി സ്ത്രീകളും. മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളില്‍ പുരുഷന്മാര്ക്കൊപ്പം സ്ത്രീകള്‍ക്കും പ്രവേശനം നല്കാന് സൗദി അറേബ്യ തീരുമാനിച്ചു. സ്ത്രീകളുടെ പ്രവേശനം അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കും. സൗദിയില്‍ ഇതുവരെ സ്റ്റേഡിയങ്ങളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം കൊടുക്കാത്ത രാജ്യമെന്ന ചീത്തപ്പേരു മാറ്റാനുള്ള സൗദി ഭരണകൂടത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ് നടപടി. അടുത്ത ജൂണ്‍ മുതല്‍ സ്ത്രീകള്‍ക്കു വണ്ടിയോടിക്കാന്‍ അനുമതി നല്‍കുമെന്ന പ്രഖ്യാപനം ഭരണാധികാരിയായ സല്മാന് രാജാവ് മുമ്പ് നടത്തിയിരുന്നു. 2018 ന്റെ ആരംഭം മുതല്‍ സ്ത്രീകള്‍ക്കു സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ മൂന്നു സ്റ്റേഡിയങ്ങളില്‍ ഇതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കും. കുടുംബത്തോടൊപ്പം എത്തുന്നവര്‍ക്കായി റസ്റ്ററന്റുകളും കഫേകളും വീഡിയോ സ്ക്രീനുകളും സ്റ്റേഡിയത്തില്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ദേശീയ ദിനാഘോഷത്തില്‍ സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. പിന്നാലെ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അനുമതി നല്‍കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല