സ്വന്തം ലേഖകന്‍: ഇറ്റലിയിലെ മിലാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു, വിദ്യാര്‍ഥികളോട് പരിഭ്രാന്തരാകരുതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശം. സംഭവത്തെപ്പറ്റി വിശദ റിപ്പോര്‍ട്ട് ലഭിച്ചതായും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി വരുന്നതായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളും സി.ജി.ഐ പുറത്തിറക്കിയിട്ടുണ്ട്.
ആക്രമണം നടന്ന സ്ഥലങ്ങളെപ്പറ്റി മറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥികളെ അറിയിക്കുക, അത്തരം സ്ഥലങ്ങള്‍ ഒഴിവാക്കി സഞ്ചരിക്കുക, പുറത്തിറങ്ങുമ്പോഴും അല്ലാത്തപ്പോഴും പരസ്പരം ബന്ധം പുലര്‍ത്തുക, ജാഗ്രത പാലിക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍. തുടര്‍ന്ന്, ഇത്തരം സംഭവങ്ങളുണ്ടായാല്‍ സി.ജി.ഐയുടെ 3290884057 എന്ന നമ്പറില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 17, 30 തീയതികളിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറ്റവും ഒടുവില്‍ ആക്രമിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബിയര്‍ കുപ്പികള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ബ്രിട്ടനും നെതര്‍ലന്‍ഡ്സും കഴിഞ്ഞാല്‍ ഏറ്റവുമധികം ഇന്ത്യക്കാരുള്ള യൂറോപ്യന്‍ യൂനിയന്‍ രാജ്യമാണ് 1,80,000 ഇന്ത്യക്കാരുള്ള ഇറ്റലി. യൂറോപ്പില്‍ ആകമാനം വര്‍ധിച്ചു വരുന്ന വംശീയ അക്രമങ്ങളുടേയും കുടിയേറ്റ വിരുദ്ധ വികാരത്തിന്റേയും ഭാഗമാണോ അക്രമങ്ങള്‍ എന്ന ആശങ്കയിലാണ് ഇറ്റലിയിലെ ഇന്ത്യക്കാര്‍ക്കിടയിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല