സ്വന്തം ലേഖകന്‍: ഭര്‍ത്താവിനെ കൊല്ലാന്‍ ലസിയില്‍ വിഷം കലക്കിയ പാക് യുവതി കാരണം മരിച്ചത് ഭര്‍ത്താവിന്റെ കുടുംബത്തിലെ 15 പേര്. സംഭവത്തില്‍ 20 കാരിയായ പാക് യുവതി ആസിയയെയും അവരുടെ കാമുകന് ഷഹീദിനെയും ബന്ധു സറീനയെയും പോലീസ് അറസ്റ്റ് ചെയ്തു. പാക് പഞ്ചാബിലെ ലഷാരിയില് കഴിഞ്ഞ മാസമാണു കേസിനാസ്പദമായ സംഭവം നടന്നത്.
ഭര്‍ത്താവ് അംജദ് ഖാനെ വകവരുത്താനായി അയാള്‍ക്കുള്ള പാലില്‍ ആസിയ വിഷം ചേര്‍ക്കുകയായിരുന്നു. എന്നാല്‍ അംജദ് പാല് കുടിച്ചില്ല. പിന്നീട് ഈ പാല് ഉപയോഗിച്ചുണ്ടാക്കിയ ലസി കുടിച്ച കുടുംബാംഗങ്ങള്‍ ഓരോരുത്തരായി ബോധം കെട്ടുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും 15 പേര് മരിച്ചു. ആറു പേരുടെ നില ഗുരുതരമാണ്.
വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ബന്ധുവായ അംജദിനെ ആസിയ വിവാഹം കഴിച്ചതെന്നു പറയപ്പെടുന്നു. 45 ദിവസമേ ഇരുവരും ഒരുമിച്ചു താമസിച്ചുള്ളൂ. ഭര്‍തൃവീട്ടുകാരുമായി വഴക്കിട്ട് ആസിയ പലപ്പോഴും സ്വന്തം വീട്ടിലേക്കു പോകുമായിരുന്നു. ആസിയയും കാമുകനും ചേര്‍ന്ന് അംജദിനെ വകവരുത്താന്‍ പദ്ധതി തയാറാക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല