ജോര്‍ജ് മാത്യു: ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ OVBS ക്ലാസുകള്‍ക്ക് ആവേശോജ്വലമായ പരിസമാപ്തി. ഒക്ടോബര്‍ 27ന് ആരംഭിച്ച ക്ളാസുകള്‍ 29ന് ഞായറാഴ്ച വി. കുര്‍ബാനയോടെ സമാപിച്ചു. വി. കുര്‍ബാനയ്ക്ക് ഇടവക വീകാരി ഫാ. മാത്യൂസ് കുര്യാക്കോസ് കാര്‍മ്മികത്വം വഹിച്ചു. OVBSന്റെ ഭാഗമായി നടന്ന ബൈബിള്‍ ക്ളാസുകള്‍, ഗാന പരിശീലനം, ക്വിസ് മത്സരം, വിവിധ കലാപരിപാടികളും കുട്ടികള്‍ക്ക് വളരെയേറെ ആനന്ദധായകവും വിജ്ഞാനപ്രദവുമായിരുന്നു. കുട്ടികള്‍ അവതരിപ്പിച്ച മാര്‍ഗ്ഗംകളി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. സാഹോദര്യ മനോഭാവവറും സഹിഷ്ണുതാ ബോധവും കുട്ടികളിലേക്ക് പകര്‍ന്നു കൊടുക്കുവാന്‍ സ്നേഹവിരുന്ന് ക്രമീകരിച്ചിരുന്നു.
സാത്താനെ ഉപേക്ഷിച്ചു യേശുവിനെ സ്വീകരിക്കുക എന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള OVBS സമാപന റാലിയില്‍ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും അണിചേര്‍ന്നു. ‘എല്ലാവര്ക്കും നന്മ ചെയ്യുവിന്‍’ എന്ന് ചിന്താവിഷയം കുട്ടികളെ വളരെയേറെ സ്വാധീനിച്ചു. OVBS – ല്‍ പെങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇടവക ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, സെക്രട്ടറി ഷിബു തോമസ്, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര് എബ്രഹാം കുര്യന്, മലങ്കര സഭാ പ്രതിനിധി രാജന് വര്‍ഗീസ്, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ജെയ്സണ്‍ തോമസ്, ജയകുമാര്‍ മോറിയ, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ OVBSന് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല