സ്വന്തം ലേഖകന്‍: യുഎസിലെ വാള്‍മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെപ്പ്, രണ്ടു പേര്‍ കൊല്ലപ്പെട്ടു. കൊളറാഡോയില്‍ ഡെല്‍വര്‍ സബര്‍ബിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകുന്നേരം ആരറയോടെയോണ് സംഭവം. പരുക്കേറ്റവരെക്കുറിച്ചോ ആക്രമണം നടത്തിയവരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.
സ്‌റ്റോറില്‍ പ്രവേശിച്ച അക്രമികള്‍ തുരതുരാ വെടിയുതിര്‍ക്കുകയായിരുന്നു എന്നും മുപ്പതോളം വെടിയൊച്ചകള്‍ കേട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ സ്ഥലത്തെത്തിയ ത്രോണ്‍ടണ്‍ പൊലീസ് ശക്തമായി തിരിച്ചടിച്ചു. ആക്രമണ കാരണം വ്യക്തമല്ല.മരിച്ചവര്‍ രണ്ടും പുരുഷന്മാരാണെന്നാണ് സൂചന.
ഒരു സ്ത്രീയ്ക്കും അപകടത്തില്‍ പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമണം ഉണ്ടായതിനെതുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ തൊഴിലാളികളെയും സാധനം വാങ്ങിക്കാനെത്തിയവരെയും അവിടെ നിന്നും ഒഴിപ്പിച്ചു. ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കിയതായി പോലീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല