സ്വന്തം ലേഖകന്‍: പത്ത് വര്‍ഷമായി ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞിരുന്ന പാകിസ്താന് യുവതികള്‍ക്ക് മോചനം, ഇന്ത്യയ്ക്കും പ്രധാനമന്ത്രി മോദിക്കും നന്ദി പറഞ്ഞ് യുവതികളുടെ മടക്കം. കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഫാത്തിമ, മുംതാസ് എന്നിവരെ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജയിലില്‍ അടച്ചത്.
ഇന്തോ പാക് അതിര്‍ത്തിയില്‍വച്ച് സുരക്ഷാ ഭടന്മാരാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അറ്സറ്റു ചെയ്ത സമയത്ത് ഫാത്തിമ ഗര്‍ഭിണിയായിരുന്നു. ജയിലില്‍ വെച്ച് ഫാത്തിമ ഹിന എന്ന മകള്‍ക്കും ജന്മം നല്കി. ജയില്‍ മോചിതരായ ഇവര്‍ മാതൃരാജ്യത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.
പാകിസ്താന് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരും മോചിതരാകണം എന്നാണ് ആഗ്രഹിക്കുന്നത്. ഞങ്ങളെ മോചിപ്പിക്കാന്‍ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭിഭാഷകയായ നവജോതിനോടും നന്ദി അറിയിക്കുന്നതായും ഫാത്തിമ പറഞ്ഞു. സഹായിച്ച എല്ലാവരോടും നന്ദി പറയുന്നതായി മുംതാസും വ്യക്തമാക്കി.
ജയിയിലിലായിരുന്ന ഫാത്തിമയുടെ കുഞ്ഞിനെ ജയിലില്‍ നിന്ന് മാറ്റാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നുവെന്ന് ഇവരുടെ അഭിഭാഷക നവജോത് പറഞ്ഞു. ഹിനയുടെ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിലെപ്പെടുത്തിയതോടെയാണ് ഇവരുടെ ജയില്‍ മോചനത്തിന് വഴി തെളിഞ്ഞതെന്നും അവര്‍ വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല