സ്വന്തം ലേഖകന്‍: കാറ്റലോണിയന്‍ നേതാക്കളില്‍ എട്ട് പേര്‍ക്കെതിരെ സ്പാനിഷ് കോടതിയില്‍ വിചാരണ, മുന്‍ പ്രസിഡന്റ് കാര്‍ലെസ് പീജ്‌മോണ്ട് വിചാരണയ്ക്ക് ഹാജരായില്ല, നേതാക്കളെ ജയിലിലടക്കണമെന്ന് സ്‌പെയിന്‍. സ്‌പെയിനില്‍ നിന്ന് സ്വതന്ത്ര്യ രാജ്യമാകാനുള്ള ശ്രമങ്ങള്‍ നടത്തിയ എട്ടു കാറ്റലോണിയന്‍ നേതാക്കളെ ചോദ്യം ചെയ്യലിനായി സ്പാനിഷ് ഹൈക്കോടതി കസ്റ്റഡിയില്‍ വിട്ടു.
കലാപത്തിന് പ്രേരിപ്പിക്കല്‍, രാജ്യദ്രോഹം, പൊതുപണം ദുരുപയോഗം എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് ഒമ്പത് കാറ്റലന്‍ നേതാക്കളെയാണ് സ്പാനിഷ് ഹൈകോടതിയില്‍ വിചാരണ ചെയ്തത്. സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ മുന്‍ കറ്റാലന്‍ പ്രസിഡന്റ് കാര്‍ലെസ് പീജ്‌മോണ്ടും മറ്റു നാലു പേരും വിചാരണയ്ക്ക് ഹാജരായില്ല. കാറ്റലോണിയന്‍ നേതാക്കളെ ജയിലിലടക്കണമെന്ന് സ്പാനിഷ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണ് വിചാരണയെന്ന് ഇപ്പോള്‍ ബെല്‍ജിയത്തില്‍ കഴിയുന്ന പുജെമോണ്ട് ആരോപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച സ്വാതന്ത്ര്യപ്രഖ്യാപനം വന്ന ഉടനെതന്നെ പീജ്‌മോണ്ടിനെയും മന്ത്രിമാരെയും മാഡ്രിഡിലെ മരിയാനോ റഹോയ് ഭരണകൂടം പുറത്താക്കിയിരുന്നു. കാറ്റലോണിയയില്‍ സ്പാനിഷ് ഭരണകൂടം നിയന്ത്രണം ഏറ്റെടുത്തതോടെ പീജ്‌മോണ്ടും അദ്ദേഹവും അടുത്ത അനുയായികളും രാജ്യം വിടുകയും ചെയ്തു. സ്പാനിഷ് സര്‍ക്കാര്‍ ഡിസംബര്‍ 21 ന് നടത്തുന്ന തെരഞ്ഞെടുപ്പില്‍ പീജ്‌മോണ്ടിന്റെ അനുയായികള്‍ മത്സരിക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല